ആന്ധ്രയിൽ 260 കിലൊ കഞ്ചാവ് പിടികൂടി; അഞ്ച് പേർ അറസ്റ്റിൽ

 


കടപ: (www.kvartha.com 24.07.2021) ആന്ധയിലെ കടപ ജില്ലയിൽ 260 കിലൊ കഞ്ചാവ് പിടികൂടി. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. കാറിലാണ് കഞ്ചാവ് കടത്തിയത്. കഞ്ചാവ് കടത്താനുപയോഗിച്ച കാറും നാല് മൊബൈൽ ഫോണുകളും 38,500 രൂപയും പ്രതികളുടെ പക്കൽ നിന്നും പൊലീസ് പിടികൂടി. 

ആന്ധ്രയിൽ 260 കിലൊ കഞ്ചാവ് പിടികൂടി; അഞ്ച് പേർ അറസ്റ്റിൽ

ഡി രാമു, സി തേജ, എസ് രംഗറെഢി, കെ നീലാകാന്തേശ്വർ, കെ നാഗേശ്വര റാവു എന്നിവരാണ് അറസ്റ്റിലായത്. 

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി കൊളേജ് വിദ്യാർഥികൾക്ക് വിൽക്കുന്ന സംഘമാണ് അറസ്റ്റിലായത്. കടപ എസ് പി, കെ കെ എൻ അമ്പുരാജനാണ് മാധ്യമ പ്രവർത്തകരോട് ഇക്കാര്യങ്ങൾ പങ്കുവെച്ചത്. കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് ഇത്തരം അനധികൃത മയക്കുമരുന്ന് കടത്ത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് തടയാൻ കരുതൽ  നടപടികൾ  സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.     

SUMMARY: Kadapa (Andhra Pradesh) [India] July 24 (ANI): Around 260 kilograms of Ganja being illegally transported into Andhra Pradesh's Kadapa district on Friday was seized and five persons were arrested in connection with the case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia