ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ കാമുകനെ വെടിവെച്ച 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
Dec 30, 2020, 12:23 IST
മുംബൈ: (www.kvartha.com 30.12.2020) ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ കാമുകനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ത്താഫ് ഷെയ്ക്ക് എന്ന യുവാവിനെയാണ് വെര്‍സോവ പൊലീസ് അറസ്റ്റ് ചെയ്തത്. അന്ധേരിയിലെ സെവന്‍ ബംഗ്ലാവിനടുത്തുവെച്ചാണ് സംഭവം.
കാമുകന്‍ താമസിക്കുന്ന വീടിനടുത്ത് ബൈകിലെത്തി യുവാവ് തക്കം പാര്‍ത്തിരുന്നു. കാമുകന്‍ വീടിന് വെളിയിലിറങ്ങിയ ഉടനെ അല്‍ത്താഫ് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്.
ഇയാളുടെ കൈയ്യില്‍ നിന്നും പൊലീസ് നാടന്‍ തോക്കും വെടിയുണ്ടകളും കണ്ടെടുത്തു. പ്രതി തോക്ക് എവിടെ നിന്ന് വാങ്ങിയതാണെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇഷ്ടപ്പെടുന്ന യുവതിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് മനസിലാക്കിയതോടെ അവളെ സ്വന്തമാക്കാനാണ് യുവാവിനെ വെടി വെച്ചതെന്ന് പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി.
വെടിയേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരാതിയില്‍ പൊലീസ് പ്രതിക്കെതിരെ കൊലപാതക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.