സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് 24കാരിയെ ഭര്‍തൃവീട്ടുകാര്‍ വിവസ്ത്രയാക്കി മര്‍ദിച്ചു; നിരവധി പുരുഷന്മാര് കൂട്ടംകൂടി നിന്ന് വടി ഉപയോഗിച്ച് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍
Apr 4, 2021, 12:06 IST
ഭുവനേശ്വര്‍: (www.kvartha.com 04.04.2021) സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് 24കാരിയെ ഭര്‍തൃവീട്ടുകാര്‍ വിവസ്ത്രയാക്കി മര്‍ദിച്ചു. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. നിരവധി പുരുഷന്മാര് കൂട്ടംകൂടി നിന്ന് യുവതിയെ ക്രൂരമായി മര്‍ദിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
വീണുകിടക്കുന്ന യുവതിയെ വീണ്ടും അടിക്കുകയും വിവസ്ത്രയാക്കിയശേഷം മര്‍ദനം തുടരുകയുമായിരുന്നു. ഇതിനിടെ ഒരു സ്ത്രീ യുവതിയുടെ ദേഹത്ത് വസ്ത്രം വലിച്ചിടുന്നതും പുരുഷന്മാരെ തള്ളിനീക്കുന്നതും വിഡിയോയിലുണ്ട്. ഗ്രാമത്തിലെ ചിലര്‍ യുവതിയെ അക്രമത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
മര്‍ദനത്തിനെതിരെ യുവതിയുടെ അമ്മാവന് പൊലീസില്‍ പരാതി നല്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചായും പൊലീസ് പറഞ്ഞു. സ്ത്രീധനം നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ക്രൂര മര്‍ദനമെന്നും പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.