Arrested | '10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി'; 24 കാരന് അറസ്റ്റില്‍
Feb 28, 2023, 16:47 IST
ന്യൂഡെല്‍ഹി: (www.kvartha.com) 10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ 24 കാരന് അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയായ പ്രിന്‍സാണ് പൊലീസ് പിടിയിലായത്. ബസായി ഗ്രാമവാസിയായ കുട്ടിയാണ് കൊല്ലപ്പെട്ടത്.
കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കുട്ടി ഞായറാഴ്ച വൈകീട്ട് കളിക്കാന്‍ പോയതിനുശേഷം തിരിച്ചെത്തിയില്ല. ഇതിനിടെ കുട്ടിയെ നല്കണമെങ്കില് രണ്ടുലക്ഷം രൂപ മോചനദ്രവ്യമായി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതി കുട്ടിയുടെ പിതാവിനെ വിളിക്കുകയായിരുന്നു.
തുടര്‍ന്ന് കോള്‍ വന്ന മൊബൈല്‍ ഫോണ്‍ ട്രാക് ചെയ്താണ് പ്രതിയെ കണ്ടെത്തിയത്. മനേസറിലെ മാലിന്യക്കൂമ്പാരത്തില്‍നിന്ന് കുട്ടിയുടെ മൃതദേഹവും കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു.
സിറ്റി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഒരുദിവസത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് ക്രൈം എ സി പി പ്രീത്പാല്‍ സിങ് സാംഗ്വാന് പറഞ്ഞു.
Keywords: News,National,Crime,New Delhi,Accused,Molestation,Killed,Police,Local-News, 24 year old arrested in molestation and murder case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.