ലൈംഗിക പീഡനം ചെറുത്ത 23കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതായി പൊലീസ്; യുവാവ് അറസ്റ്റില്‍
Oct 6, 2021, 08:11 IST
ബെംഗ്‌ളൂറു: (www.kvartha.com 06.10.2021) ലൈംഗിക പീഡനം ചെറുത്ത ഭര്‍തൃമതിയായ 23കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതായി പൊലീസ്. കൊലപാതകത്തിന് ശേഷം കീഴടങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ യാദ്ഗീര്‍ ജില്ലയിലെ ഷഹാപൂര്‍ നഗരത്തിന് അടുത്തുള്ള ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ക്രൂരകൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഒക്ടോബര്‍ മൂന്നിന് അര്‍ദ്ധരാത്രിക്ക് ശേഷം പെണ്‍കുട്ടിയുടെ ഭര്‍ത്താവ് വീട്ടിലില്ല എന്ന് അറിയാവുന്ന പ്രതി അവിടെ കയറിചെല്ലുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയ ഗംഗപ്പ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ യുവതി ശക്തമായി പ്രതിരോധിച്ചതോടെ ഇയാള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങി. പിന്നീട് മോടോര്‍ സൈകിളില്‍ നിന്നും എടുത്ത പെട്രോളുമായി എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ തീവയ്ക്കുകയായിരുന്നു.
തീ ആളിക്കത്തുന്നതും, പെണ്‍കുട്ടിയുടെ നിലവിളിയും കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. ഇവര്‍ തീ അണച്ച് പെണ്‍കുട്ടിയെ സുരാപുര താലൂക് ആശുപത്രിയിലേക്കും പിന്നീട് കല്‍ബുര്‍ഗി ജില്ല ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ഒക്ടോബര്‍ നാലിന് രാവിലെ മരിച്ചു. മരണത്തിന് മുന്‍പ് തന്നെ പെണ്‍കുട്ടിയുടെ മരണമൊഴി എടുത്തിരുന്നു.
സംഭവത്തില്‍ കുറ്റവാളിക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയെന്ന് അറിയിച്ച മന്ത്രി സംഭവത്തില്‍ ഉടന്‍ തന്നെ കുറ്റപത്രം സമര്‍പിക്കുമെന്നും അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.