Robbery | ജീവനക്കാരെ തോക്കിന്മുനയില് നിര്‍ത്തി, മണപ്പുറം ഫിനാന്‍സിന്റെ ഉദയ്പുര്‍ ശാഖയില്‍ നിന്നും 23 കിലോ സ്വര്‍ണവും 10 ലക്ഷം രൂപയും കവര്‍ന്നു; പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍, അന്വേഷണം
Aug 30, 2022, 11:30 IST
ജയ്പുര്‍: (www.kvartha.com) കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ രാജസ്താനിലെ ഉദയ്പുര്‍ ശാഖയില്‍നിന്നും പണവും സ്വര്‍ണവും കൊള്ളയടിച്ചു. ജീവനക്കാരെ ബന്ധികളാക്കിയാണ് പട്ടാപ്പകല്‍ വന്‍ കവര്‍ച നടത്തിയത്. 23 കിലോ സ്വര്‍ണവും 10 ലക്ഷം രൂപയുമാണ് മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു.
ഉദയ്പുരിലെ സുന്ദര്‍വാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ശാഖയില്‍ തിങ്കളാഴ്ച പകലാണ് സംഭവം. ബൈകിലെത്തിയ അഞ്ചംഗം സംഘമാണ് കവര്‍ച നടത്തിയതെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയതായി ഉദയ്പുര്‍ പൊലീസ് സൂപ്രണ്ട് വികാസ് ശര്‍മ പറഞ്ഞു.
കവര്‍ചാ സംഘം ജീവനക്കാരെ തോക്കിന്മുനയില് നിര്‍ത്തി മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതികള്‍ സംസ്ഥാനം വിടാതിരിക്കാന്‍ പഴുതടച്ച പരിശോധന തുടങ്ങിയതായി ഉദയ്പുര്‍ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.