ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച 2200 കിലോ രക്തചന്ദനം കൊച്ചിയില്‍ പിടികൂടി

 



കൊച്ചി: (www.kvartha.com 23.03.2022) കൊച്ചിയില്‍ വന്‍ രക്തചന്ദന വേട്ട. കൊച്ചി തീരത്ത് നിന്ന് 2200 കിലോഗ്രാം രക്ത ചന്ദനം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടി. ദുബൈയിലേക്ക് കൊച്ചിയില്‍ നിന്ന് കപ്പല്‍ മാര്‍ഗം കടത്താനായിരുന്നു ശ്രമമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

കൊച്ചി ഐലന്‍ഡില്‍ നിന്നാണ് രക്തചന്ദനം പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് അനധികൃതമായി എത്തിച്ച രക്തചന്ദനം ഓയില്‍ ടാങ്കില്‍ ഒളിപ്പിച്ച് വിദേശത്തേക്ക് കടത്താനായിരുന്നു നീക്കമെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം വരുന്ന രക്തചന്ദനം പിടികൂടിയത്. 

ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച 2200 കിലോ രക്തചന്ദനം കൊച്ചിയില്‍ പിടികൂടി


സര്‍കാരില്‍ നിന്ന് ലേലം വഴി മാത്രമേ രക്തചന്ദന ഇടപാട് നടത്താനാകൂ എന്നിരിക്കെയാണ് ഇത്രയും വലിയ തോതില്‍ രക്തചന്ദനം കടത്താനുള്ള ശ്രമം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി ഡിആര്‍ഐ അറിയിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. നിലവില്‍ ആരും കസ്റ്റഡിയിലില്ലെന്നും ഡിആര്‍ഐ അറിയിച്ചു. 

Keywords:  News, Kerala, State, Smuggling, Seized, Crime, Dubai, Custody, Case, Arrest, 2200 KG red sandalwood smuggling seized at Kochi by DRI
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia