Court Verdict | 2002ലെ ഗോധ്ര തീവണ്ടി തീവെപ്പ് കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്; 'പിടിയിലായത് 19 വര്‍ഷമായി ഒളിവില്‍ കഴിയുന്നതിനിടെ'
Jul 3, 2022, 18:32 IST
അഹ്മദാബാദ്: (www.kvartha.com) 2002ലെ ഗോധ്രയില്‍ തീവണ്ടി കോചിന് തീപിടിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട റഫീഖ് ഹുസൈന്‍ ബടൂകിന് ജീവപര്യന്തം തടവ്. ഗൂഢാലോചനക്കുറ്റം ചുമത്തി ഗോധ്ര സെഷന്‍സ് കോടതി ശനിയാഴ്ചയാണ് ശിക്ഷ വിധിച്ചതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ ആര്‍ സി കോഡേകര്‍ പറഞ്ഞു.
19 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ ഇയാളെ ഫെബ്രുവരി 14 ന് ഗോധ്ര പട്ടണത്തില്‍ നിന്നാണ് ഗുജറാത് പൊലീസ് പിടികൂടിയത്. ഗൂഢാലോചനയില്‍ ഉള്‍പെട്ട പ്രതികളുടെ വലിയ സംഘത്തിന്റെ ഭാഗമായിരുന്നു ബടൂക്കെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഗോധ്ര പൊലീസിന്റെ ഒരു സംഘം രാത്രി റെയില്‍വേ സ്റ്റേഷന് സമീപമുള്ള സിഗ്‌നല്‍ ഫാലിയ പ്രദേശത്തെ ഒരു വീട്ടില്‍ റെയ്ഡ് നടത്തിയാണ് ബടൂക്കിനെ പിടികൂടിയതെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.
മുഴുവന്‍ ഗൂഢാലോചനയും ആസൂത്രണം ചെയ്യുകയും ജനക്കൂട്ടത്തെ പ്രേരിപ്പിക്കുകയും ട്രെയിന്‍ കംപാര്‍ടുമെന്റിന് തീയിടാന്‍ പെട്രോള്‍ സംഭരിക്കുകയും ചെയ്ത പ്രതികളുടെ സംഘത്തിലെ ഭാഗമായിരുന്നു ബടൂക്കെന്നും അന്വേഷണത്തിനിടെ തന്റെ പേര് ഉയര്‍ന്നതിനെത്തുടര്‍ന്ന് അദ്ദേഹം ഉടന്‍ ഡെല്‍ഹിയിലേക്ക് രക്ഷപ്പെട്ടതായും പൊലീസ് പറയുന്നു. കൊലപാതകം, കലാപം തുടങ്ങിയ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.