Cartridges found | സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഡെല്‍ഹിയില്‍ 2,000 വെടിയുണ്ടകള്‍ കണ്ടെടുത്തു; 6 പേരെ അറസ്റ്റ് ചെയ്തതായി റിപോര്‍ട്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഡെല്‍ഹിയില്‍ നിന്ന് തിരയുള്ള 2000 വെടിയുണ്ടകള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആറ് പേരെ അറസ്റ്റ് ചെയ്തതായാണ് റിപോര്‍ട്.
                      
Cartridges found | സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഡെല്‍ഹിയില്‍ 2,000 വെടിയുണ്ടകള്‍ കണ്ടെടുത്തു; 6 പേരെ അറസ്റ്റ് ചെയ്തതായി റിപോര്‍ട്

ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നഗരത്തില്‍ പൊലീസ് കര്‍ശന നിരീക്ഷണം ഏര്‍പെടുത്തിയിട്ടുണ്ട്. ഈ ആഴ്ച ആദ്യം രാജ്യതലസ്ഥാനത്ത് ദാഇശ് ബന്ധം ആരോപിച്ച് ജാമിയ മില്ലിയ സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി മുഹ്സിനെ അറസ്റ്റ് ചെയ്തിരുന്നു. മുഹ്സിന്റെ വീട്ടില്‍ പരിശോധന നടത്തിയതായി തീവ്രവാദ വിരുദ്ധ ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു. 'മുഹ്സിന്‍ ദാഇശ് സജീവ അംഗവുമാണ്. രാജ്യത്തും വിദേശത്തുമുള്ള അനുഭാവികളില്‍ നിന്ന് ധന ശേഖരണത്തില്‍ പങ്കാളിയായതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.', അധികൃതര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച ഇന്‍ഡ്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്, വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് പല സംസ്ഥാനങ്ങളിലും പൊലീസ് ജാഗ്രതയിലാണ്. 'ആസാദി കാ അമൃത് മഹോത്സവ്' സംരംഭത്തിന് കീഴില്‍ സര്‍കാര്‍ നിരവധി പ്രത്യേക പരിപാടികളാണ് നടത്തുന്നത്.

Keywords:  Latest-News, National, Top-Headlines, Independence-Day, Arrested, Crime, New Delhi, India, Police, 2,000 live cartridges recovered in east Delhi ahead of Independence Day, 6 held.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia