SWISS-TOWER 24/07/2023

Shot Dead | പരീക്ഷ കഴിഞ്ഞ് മടങ്ങിയ ബിരുദ വിദ്യാര്‍ഥിനി പട്ടാപ്പകല്‍ നടുറോഡില്‍ വെടിയേറ്റ് മരിച്ചു

 


ADVERTISEMENT

കാന്‍പുര്‍: (www.kvartha.com) പൊലീസുകാര്‍ക്കൊപ്പം പോകുമ്പോള്‍ മുന്‍ എംപിയും കൊലക്കേസ് പ്രതിയുമായ അതിഖ് മുഹ് മദ് കൊല്ലപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷം യുപിയില്‍ വീണ്ടും അക്രമികളുടെ വിളയാട്ടം. കോളജ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബിരുദ വിദ്യാര്‍ഥിനി റോഡില്‍ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ജലൗണ്‍ ജില്ലയിലാണ് ഗ്രാമവാസികളെ നടുക്കിയ സംഭവം. 20 കാരിയായ റോഷ്നി അഹിര്‍വാര്‍ ആണ് കൊല്ലപ്പെട്ടത്. 
Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പെണ്‍കുട്ടിയെ മോടോര്‍ സൈകിളിലെത്തിയ രണ്ടുപേര്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ മാത്രം അകലെയുള്ള ജനത്തിരക്കേറിയ റോഡിലാണ് കൊലപാതകം നടന്നത്. 

തിങ്കളാഴ്ച രാവിലെ 11 മണിയോടെ രാം ലഖന്‍ പട്ടേല്‍ മഹാവിദ്യാലയത്തില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബജാജ് പള്‍സര്‍ മോടോര്‍ സൈകിളില്‍ രണ്ട് പേര്‍ നാടന്‍ തോക്കുമായി യുവതിയെ സമീപത്തേക്ക് എത്തി. തുടര്‍ന്ന് ഇവരില്‍ ഒരാള്‍ റോഷ്‌നിയുടെ തലയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 

നാട്ടുകാര്‍ ഓടിക്കൂടി അക്രമികളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും തോക്ക് വലിച്ചെറിഞ്ഞ് അവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. റോഷ്നി സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രാജ് അഹിര്‍വാര്‍ എന്ന വ്യക്തിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. യുവതി കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അക്രമികള്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.  

Shot Dead | പരീക്ഷ കഴിഞ്ഞ് മടങ്ങിയ ബിരുദ വിദ്യാര്‍ഥിനി പട്ടാപ്പകല്‍ നടുറോഡില്‍ വെടിയേറ്റ് മരിച്ചു


അതേസമയം, കോളജ് യൂനിഫോമില്‍ റോഡില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അക്രമികള്‍ ഉപയോഗിച്ച തോക്കും നിലത്ത് കിടക്കുന്നത് ദൃശ്യങ്ങളിലുണ്ട്. 

പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനം ഉയരുകയാണ്. സംസ്ഥാനത്തെ ക്രമസമാധാനനില പാലിക്കുന്നതില്‍ ഭരണകൂടം പരാജയമാണെന്നാണ് വിമര്‍ശനം ഉയരുന്നത്. 

Keywords:  News, National, National-News, Uttar Pradesh, Local News, Police, Shot dead, Student, Criticism, Crime-News, Crime, 20-year-old UP woman returning home after college exam shot dead by 2 men: Cops.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia