Student Killed | 'പ്രണയാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടുകൊന്നു'; 23 കാരനായി തിരച്ചില്‍
Oct 13, 2022, 19:26 IST
ചെന്നൈ: (www.kvartha.com) പ്രണയാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയെ പിന്തുടര്‍ന്നെത്തിയ യുവാവ് ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതായി പൊലീസ്. ചെന്നൈയിലെ കോളജ് വിദ്യാര്‍ഥിനിയായ സത്യ(20)യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലാണ് ദാരുണ സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഏതാനും നാളുകളായി സത്യയുടെ പിന്നാലെ നടന്നു സതീഷ് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. കോളജില്‍ നിന്നു സത്യ വീട്ടിലേക്ക് മടങ്ങാനായി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ പതിവ് പോലെ സതീഷ് പിന്നാലെയെത്തി. സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനില്‍വച്ച് സത്യയുമായി സംസാരിക്കാന്‍ നിന്നപ്പോള്‍, ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.
ഇതിനിടെ ഒരു നിമിഷത്തിനുള്ളില്‍ സതീഷ് സത്യയെ ഓടുന്ന ട്രെയിനിന് മുന്നില്‍ തള്ളിയിടുകയായിരുന്നു. ഞെട്ടിയ യാത്രക്കാര്‍ പ്രതികരിക്കുന്നതിന് മുമ്പ്, സത്യയെ ട്രാകില്‍ മരിച്ച നിലയില്‍ തല തകര്‍ത്ത നിലയില്‍ കണ്ടെത്തി. കുറ്റകൃത്യം ചെയ്ത ശേഷം രക്ഷപ്പെട്ട ആദംബാക്കം സ്വദേശി സതീഷി(23)നായി തിരച്ചില്‍ തുടങ്ങിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.