ജാതിയാണ് പ്രശ്‌നം; ഇരുപതുകാരനായ ദളിത് യുവാവിനെ പ്രണയിനിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു

 


ADVERTISEMENT


മുംബൈ: (www.kvartha.com 10.06.2020) പ്രണയിച്ചു പോയവളുടെ അത്ര ഉയര്‍ന്ന ജാതിയല്ലെന്ന കാരണത്താല്‍ ദളിത് യുവാവിനെ പ്രണയിനിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് തല്ലിക്കൊന്നു. ഇരുപതുകാരനായ വിരാജ് വിലാസ് ജഗ്താപ് ആണ് കൊല്ലപ്പെട്ടത്. പൂണെയിലെ പിമ്പിള്‍ സൗദാഗറില്‍ ജൂണ്‍ 7ന് രാത്രിയാണ് സംഭവം നടന്നത്.

ജാതിയാണ് പ്രശ്‌നം; ഇരുപതുകാരനായ ദളിത് യുവാവിനെ പ്രണയിനിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു

സംഭവ ദിവസം ബൈക്കില്‍ വരുകയായിരുന്ന വിരാജിനെ ടെംമ്പോയില്‍ എത്തിയ പ്രതികള്‍ പിന്തുടര്‍ന്നു. പിന്നീട് ഇരുമ്പുവടി ഉപയോഗിച്ച് വിരാജിനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികളിലൊരാള്‍ ഇരുമ്പുദണ്ഡുകൊണ്ടും ബാക്കിയുള്ളവര്‍ കല്ല് ഉപയോഗിച്ചും വിരാജിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തിന് ശേഷം യുവാവിനെ വഴിവക്കില്‍ ഉപേക്ഷിച്ച് പ്രതികള്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇതുവഴി വന്ന നാട്ടുകാര്‍ ഗുരുതരാവസ്ഥയിലായ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ വിരാജ് മരണപ്പെട്ടു.

പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് ജഹ്ദീഷ് കാട്ടെ, പ്രായപൂര്‍ത്തിയാകാത്ത രണ്ട് യുവാക്കളും ഉള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. കൊലപാതകവുമായി ബന്ധപ്പെട്ട് വിരാജിന്റെ അമ്മാവന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Keywords:  News, National, India, Mumbai, Death, Killed, Beat, Love, Crime, 20-year-old Dalit man ‘chased, beaten to death over inter-caste relationship with woman
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia