Youths arrested | കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി 2 യുവാക്കള്‍ അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) വാഹനപരിശോധനയ്ക്കിടെ കാറില്‍ കടത്തുകയായിരുന്ന മാരക സിന്തറ്റിക് മയക്കുമരുന്നുമായി രണ്ടുയുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ അബ്ദുല്‍ റാശിദ് (29), സഈദ് (31) എന്നിവരാണ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്.
               
Youths arrested | കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി 2 യുവാക്കള്‍ അറസ്റ്റില്‍

തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാന പാതയിലെ ചെങ്ങളായി ചേരന്‍കുന്ന് വളവില്‍ രാവിലെ നടത്തിയ വാഹനപരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും 8.3 ഗ്രാം എംഡിഎംഎയും പിടികൂടി. സിഐ ഇപി സുരേഷ്, എസ്‌ഐ പിപി അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Keywords:  Latest-News, Kannur, Top-Headlines, Crime, Arrested, Drugs, Police, MDMA, 2 youths arrested with MDMA.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia