Accident | വിവാഹഘോഷയാത്രയില്‍ നൃത്തം ചെയ്യുന്നതിനായി ഡ്രൈവിങ്ങ് അറിയാത്തയാളെ ജീപ് ഏല്പിച്ച് ഡ്രൈവര്‍ ഇറങ്ങിപ്പോയതായി പരാതി; നിയന്ത്രണം വിട്ട വാഹനമിടിച്ച് 2 മരണം; 8 പേര്‍ക്ക് പരുക്ക്
                                                 Feb 24, 2023, 11:12 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ഭോപാല്‍: (www.kvartha.com) ഡ്രൈവിങ്ങ് അറിയാത്തയാള്‍ ഓടിച്ച ജീപ് ഇടിച്ച് രണ്ടുപേര്‍ മരിച്ചതായി റിപോര്‍ട്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് നടുക്കിയ സംഭവം. ജീപ് ഓടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
 
  സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ച 
 
രാത്രിയായിരുന്നു അപകടം. വിവാഹഘോഷയാത്രയില്‍ നൃത്തം ചെയ്യുന്നതിനായി ജീപ് ഡ്രൈവര്‍ ഡ്രൈവിങ്ങ് അറിയാത്ത ഒരാളെ വാഹനം ഓടിക്കാന്‍ ഏല്പിക്കുകയായിരുന്നു. ശ്യാംപൂരില്‍ നിന്ന് ഖട്ടോര ഗ്രാമത്തിലേക്ക് വരികയായിരുന്ന വിവാഹ സംഘത്തിനൊപ്പമുണ്ടായിരുന്ന ജീപായിരുന്നു അപകടത്തിന് കാരണമായത്.
രാത്രിയായിരുന്നു അപകടം. വിവാഹഘോഷയാത്രയില്‍ നൃത്തം ചെയ്യുന്നതിനായി ജീപ് ഡ്രൈവര്‍ ഡ്രൈവിങ്ങ് അറിയാത്ത ഒരാളെ വാഹനം ഓടിക്കാന്‍ ഏല്പിക്കുകയായിരുന്നു. ശ്യാംപൂരില്‍ നിന്ന് ഖട്ടോര ഗ്രാമത്തിലേക്ക് വരികയായിരുന്ന വിവാഹ സംഘത്തിനൊപ്പമുണ്ടായിരുന്ന ജീപായിരുന്നു അപകടത്തിന് കാരണമായത്.
  വിവാഹ സംഘത്തിനൊപ്പം നൃത്തത്തില്‍ ചേരാനായാണ് ഡ്രൈവര്‍ മറ്റൊരാളെ വാഹനം ഏല്പിച്ച് ഇറങ്ങിപ്പോയത്. ഡ്രൈവിങ്ങ് അറിയാത്ത ഇയാള്‍ അല്പസമയം വേഗത കുറച്ച് വാഹനമോടിച്ചു. പെട്ടെന്ന് വേഗത വര്‍ധിച്ച് വാഹനം ആള്‍കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 30-40 പേര് യാത്രക്കിടെ റോഡില്‍ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. 
 
  Keywords:  News,National,India,Madhya pradesh,Accident,Accidental Death,Injured, Police,Marriage,Celebration,Dance,Local-News,Crime, 2 dead, 8 injured as man ploughs jeep into marriage party 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
