Accident | വിവാഹഘോഷയാത്രയില്‍ നൃത്തം ചെയ്യുന്നതിനായി ഡ്രൈവിങ്ങ് അറിയാത്തയാളെ ജീപ് ഏല്പിച്ച് ഡ്രൈവര്‍ ഇറങ്ങിപ്പോയതായി പരാതി; നിയന്ത്രണം വിട്ട വാഹനമിടിച്ച് 2 മരണം; 8 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT



ഭോപാല്‍: (www.kvartha.com) ഡ്രൈവിങ്ങ് അറിയാത്തയാള്‍ ഓടിച്ച ജീപ് ഇടിച്ച് രണ്ടുപേര്‍ മരിച്ചതായി റിപോര്‍ട്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് നടുക്കിയ സംഭവം. ജീപ് ഓടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
Aster_MIMS

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ച
രാത്രിയായിരുന്നു അപകടം. വിവാഹഘോഷയാത്രയില്‍ നൃത്തം ചെയ്യുന്നതിനായി ജീപ് ഡ്രൈവര്‍ ഡ്രൈവിങ്ങ് അറിയാത്ത ഒരാളെ വാഹനം ഓടിക്കാന്‍ ഏല്പിക്കുകയായിരുന്നു. ശ്യാംപൂരില്‍ നിന്ന് ഖട്ടോര ഗ്രാമത്തിലേക്ക് വരികയായിരുന്ന വിവാഹ സംഘത്തിനൊപ്പമുണ്ടായിരുന്ന ജീപായിരുന്നു അപകടത്തിന് കാരണമായത്. 

Accident | വിവാഹഘോഷയാത്രയില്‍ നൃത്തം ചെയ്യുന്നതിനായി ഡ്രൈവിങ്ങ് അറിയാത്തയാളെ ജീപ് ഏല്പിച്ച് ഡ്രൈവര്‍ ഇറങ്ങിപ്പോയതായി പരാതി; നിയന്ത്രണം വിട്ട വാഹനമിടിച്ച് 2 മരണം; 8 പേര്‍ക്ക് പരുക്ക്


വിവാഹ സംഘത്തിനൊപ്പം നൃത്തത്തില്‍ ചേരാനായാണ് ഡ്രൈവര്‍ മറ്റൊരാളെ വാഹനം ഏല്പിച്ച് ഇറങ്ങിപ്പോയത്. ഡ്രൈവിങ്ങ് അറിയാത്ത ഇയാള്‍ അല്പസമയം വേഗത കുറച്ച് വാഹനമോടിച്ചു. പെട്ടെന്ന് വേഗത വര്‍ധിച്ച് വാഹനം ആള്‍കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 30-40 പേര്‍ യാത്രക്കിടെ റോഡില്‍ നൃത്തം ചെയ്യുന്നുണ്ടായിരുന്നു.

Keywords:  News,National,India,Madhya pradesh,Accident,Accidental Death,Injured, Police,Marriage,Celebration,Dance,Local-News,Crime, 2 dead, 8 injured as man ploughs jeep into marriage party

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia