Arrested | കേന്ദ്രമന്ത്രിയെ അശ്ലീല വീഡിയോ കോള്‍ വിളിച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്; രാജസ്താന്‍ സ്വദേശികളായ 2 പേര്‍ അറസ്റ്റില്‍; അന്വേഷണം തുടരുന്നു

 


ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിനെ വീഡിയോ കോള്‍ വിളിച്ച് അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. രാജസ്താന്‍ സ്വദേശികളായ രണ്ടുപേരെയാണ് പിടികൂടിയതെന്ന് ഡെല്‍ഹി പൊലീസ് അറിയിച്ചു. ജൂണില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വാട്‌സ് ആപില്‍ വീഡിയോ കോള്‍ വന്നപ്പോള്‍ പ്രഹ്ലാദ് ഫോണ്‍ എടുത്തു. ഉടനെ രതിചിത്രം പ്ലേ ചെയ്യാന്‍ തുടങ്ങി. രതിചിത്ര ദൃശ്യങ്ങള്‍ കണ്ടതോടെ കേന്ദ്രമന്ത്രി ഉടന്‍ കോള്‍ റദ്ദാക്കി ഫോണ്‍ താഴെ വച്ചു. ഉടനെ മറ്റൊരു നമ്പറില്‍നിന്ന് കോള്‍ വരികയും മന്ത്രിയുള്‍പെട്ട രതിചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വൈകാതെ കേന്ദ്രമന്ത്രി വിവരം പൊലീസിനെ അറിയിച്ചു. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ രാജസ്താന്‍ സ്വദേശികളാണെന്ന് മനസ്സിലായി. സംഭവത്തില്‍ മുഹമ്മദ് വക്കീല്‍, മുഹമ്മദ് സാഹിബ് എന്നിവരെ ഡെല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. വിഷയത്തില്‍ അന്വേഷണം തുടരുകയാണ്.

Arrested | കേന്ദ്രമന്ത്രിയെ അശ്ലീല വീഡിയോ കോള്‍ വിളിച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്; രാജസ്താന്‍ സ്വദേശികളായ 2 പേര്‍ അറസ്റ്റില്‍; അന്വേഷണം തുടരുന്നു


Keywords:  News, National, National-News, Crime, Crime-News, Video Call, Union Minister, Arrested, Blackmail, 2 Arrested For Trying To Blackmail Union Minister. 
 

 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia