SWISS-TOWER 24/07/2023

തിയറ്ററില്‍വെച്ച് വെടിയേറ്റ സ്‌കൂളിലെ മികച്ച ഫുട്ബാള്‍ കളിക്കാരനായിരുന്ന ടിക്‌ടോക് താരം മരിച്ചു; 20 കാരന്‍ അറസ്റ്റില്‍

 


ADVERTISEMENT


ലോസ് എയ്ഞ്ചല്‍സ്: (www.kvartha.com 02.08.2021) തിയറ്ററില്‍ വെച്ച് വെടിയേറ്റ് ചികിത്സയിലായിരുന്ന ടിക്‌ടോക് താരം മരിച്ചു. ദക്ഷിണ കാലിഫോര്‍ണിയയിലെ തിയറ്ററില്‍ വെച്ച് വെടിയേറ്റ ആന്റണി ബരാജസ് ആണ് മരിച്ചത്. സംഭവത്തില്‍ വെടിയേറ്റ ആന്റണിയുടെ സുഹൃത്ത് റൈലി ഗൂഡ്‌റിച്ച് തിയറ്ററില്‍ വെച്ച് തന്നെ മരിച്ചിരുന്നു. ശനിയാഴ്ചയാണ് തിയറ്ററില്‍ വെച്ച് ഇരുവര്‍ക്കും വെടിയേറ്റത്.
Aster mims 04/11/2022

കേസുമായി ബന്ധപ്പെട്ട് 20 കാരനായ ജോസ്ഫ് ജിമിനസിനെ അറസ്റ്റ് ചെയ്തു. ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് മരിച്ചവരുമായി ബന്ധമില്ലെന്നും കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പൊലീസ് പറഞ്ഞു.

തിയറ്ററില്‍വെച്ച് വെടിയേറ്റ സ്‌കൂളിലെ മികച്ച ഫുട്ബാള്‍ കളിക്കാരനായിരുന്ന ടിക്‌ടോക് താരം മരിച്ചു; 20 കാരന്‍ അറസ്റ്റില്‍


'ദ ഫോറെവര്‍ പര്‍ജ്' എന്ന ചിത്രം കാണാനെത്തിയപ്പോഴാണ് ആന്റണിക്കും റൈലിക്കും വെടിയേറ്റത്. കാണികള്‍ നന്നേ കുറവായിരുന്ന ഷോക് ശേഷമായിരുന്നു ഇരുവരുടെയും തലക്ക് നേരെ അക്രമി നിറ ഒഴിച്ചതെന്ന് തിയറ്റര്‍ ജീവനക്കാര്‍ പറഞ്ഞു. 

ടിക്‌ടോകില്‍ 9,30,000 ഫോളോവേഴ്‌സുള്ള 19 കാരനായ ആന്റണി ഹൈസ്‌കൂളിലെ മികച്ച ഫുട്ബാള്‍ കളിക്കാരനായിരുന്നു.

Keywords:  News, World, International, Social Media, Death, Crime, Killed, Accident, Arrested, Police, Cinema, Entertainment, Shoot dead, 19-Year-Old TikTok Star Dies Days After He Was Shot In US Cinema Hall
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia