പഞ്ചാബ് സ്വദേശിയായ 19കാരന്‍ കാനഡയില്‍ അമ്മാവന്റെ വെടിയേറ്റു മരിച്ചു
May 12, 2021, 15:56 IST
ടൊറന്റോ: (www.kvartha.com 12.05.2021) പഞ്ചാബ് സ്വദേശിയായ 19കാരന്‍ കാനഡയില്‍ അമ്മാവന്റെ വെടിയേറ്റു മരിച്ചു. ബര്‍നാല സ്വദേശി ഹര്‍മന്‍ജോത് സിങ് ഭട്ടലാണ് 43കാരനാ അമ്മാവന്‍ ഗംദര്‍ സിങ് ബ്രാറിന്റെ വെടിയേറ്റ് മരിച്ചത്. കാനഡയിലെ എഡ്മണ്ട് ഷെര്‍വുഡ് പാര്‍ക് പ്രദേശത്ത് വെള്ളിയാഴ്ചയാണ് ദാരുണസംഭവം നടന്നത്.
ഭാര്യ സത് വീര്‍ കൗര്‍ ബ്രാറുമായി വഴക്കിട്ട ഗംദര്‍ സിങ്, ഭാര്യയും ഹര്‍മന്‍ജോത് സിങ്ങും സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ഹര്‍മന്‍ജോത് മരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നു. യുവതിയെ കൊലപ്പെടുത്താനാണ് ഗംദൂര്‍ സിങ് ലക്ഷ്യമിട്ടതെങ്കിലും അനന്തരവന് വെടിയേല്‍ക്കുകയായിരുന്നു.
ഭട്ടലിനും സത്വീറിനും വെടിയേറ്റെന്ന് കണ്ട ഗംദര്‍ സിങ് സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പിന്നീട് റോയല്‍ കനേഡിയന്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.
ബന്ധുവിനൊപ്പം താമസിച്ചിരുന്ന ഭട്ടല്‍, നോര്‍ത്തേണ്‍ ആല്‍ബര്‍ട് ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്നോളജിയില്‍ പഠിക്കുകയായിരുന്നു. 2018ല്‍ ബര്‍നാല ജില്ലയിലെ ഭട്ടല്‍ ഗ്രാമത്തില്‍ നിന്നും പഠന വിസയില്‍ കാനഡയിലെത്തിയ ഹര്‍മന്‍ജോതിന്റെ മൃതദേഹം പഞ്ചാബില്‍ എത്തിക്കാനുള്ള പണസമാഹരണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.