Arrested | രോഗിക്ക് കൂട്ടിരിപ്പിനെത്തിയ 19 കാരിയെ അര്‍ധരാത്രി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; ആശുപത്രിയിലെത്തിയ 40 കാരന്‍ പിടിയില്‍
Jul 22, 2023, 13:47 IST
ന്യൂഡെല്‍ഹി: (www.kvartha.com) ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ 19 കാരയെ അര്‍ധരാത്രി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ മറ്റൊരു രോഗിയുടെ ഒപ്പമെത്തിയ 40 വയസുകാരനെ അറസ്റ്റ് ചെയ്തതായി ഡെല്‍ഹി പൊലീസ് അറിയിച്ചു. എല്‍എന്‍ജെപി ആശുപത്രിയിലെ മെഡിസിന്‍ ബ്ലോകില്‍ വെച്ചായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ജൂലൈ 20 നാണ് അതിക്രമം നടന്നത്. ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന ബന്ധുവിന്റെ കൂട്ടിരിപ്പുകാരിയായിരുന്ന പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. പുലര്‍ചെ രണ്ട് മണിയോടെ ആശുപത്രി കെട്ടിടത്തിന്റെ താഴേ നിലയിലേക്ക് പോയ പെണ്‍കുട്ടിയെ ഒരാള്‍ പിന്തുടരുകയും തിരികെ വന്നപ്പോള്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി.
പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ അന്വേഷണം നടത്തിയ പൊലീസ് 40 വയസുകാരനെ അറസ്റ്റ് ചെയ്തു. രോഗിയായി ചികിത്സയിലിരുന്ന സ്വന്തം അമ്മയ്ക്ക് സഹായത്തിന് ആശുപത്രിയില്‍ എത്തിയതായിരുന്നു ഇയാള്‍. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് പ്രതിയുടെ അമ്മയും ഇതേ ബ്ലോകില്‍ തന്നെ ചികിത്സയിലായിരുന്നു.
സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്നയാളാണ് പ്രതിയെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Keywords: News, National, National-News, Crime, Crime-News, Girl, Molested, Hospital, Delhi, Accused, Arrested, 19-Year-Old Girl Molested At Hospital In Delhi, Accused Arrested: Cops.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.