'മൃതദേഹം വീട്ടിലെ മുറിയിലുണ്ട്'; ഉത്തര്‍പ്രദേശില്‍ പതിനേഴുകാരിയായ മകളുടെ അറുത്തെടുത്ത തലയുമായി റോഡിലൂടെ നടന്ന് പിതാവ്, അറസ്റ്റില്‍
                                                 Mar 4, 2021, 12:27 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ലക്നൗ: (www.kvartha.com 04.03.2021) പതിനേഴുകാരിയായ മകളുടെ അറുത്തെടുത്ത തലയുമായി റോഡിലൂടെ നടന്ന് പിതാവ്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  
 
  ബുധനാഴ്ച ഉച്ചയ്ക്കുശേഷം ലക്നൗവില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള പന്തേരയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അറുത്തെടുത്ത തലയുമായി ഒരാള്‍ റോഡിലൂടെ നടക്കുന്നതു കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. തുടര്‍ന്നു ഇയാളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് മകളെ കൊലപ്പെടുത്തിയതാണെന്ന് പിതാവ് സമ്മതിച്ചത്. 
 
 
  'ഞാനാണ് അത് ചെയ്തത്. മറ്റാരുമല്ല. മൃതദേഹം വീട്ടില്‍ മുറിയിലുണ്ട്', മകളുടെ പ്രണയബന്ധം ഇഷ്ടമില്ലാത്തതു കൊണ്ടാണ് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് അവളുടെ തലയറുത്തതെന്ന് സര്‍വേഷ് കുമാര്‍ പൊലീസിനോട് പറഞ്ഞു. ഇയാളെ അറസ്റ്റു ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.  
 
  കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ശിരസ് മോശമായി കൈകാര്യം ചെയ്ത പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
