അമ്മയോട് അപമര്യദയായി പെരുമാറിയതിന് മാപ്പുപറയാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല; പ്രകോപിതനായ 10-ാം ക്ലാസുകാരന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളിന് മുന്നില്‍ വച്ച് കുത്തിക്കൊന്നുവെന്ന് പൊലീസ്; പ്രതി കസ്റ്റഡിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 01.10.2021) അമ്മയോട് അപമര്യദയായി പെരുമാറിയതിന് മാപ്പുപറയാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഒടുവില്‍ പ്രകോപിതനായ 10-ാം ക്ലാസുകാരന്‍ 17 കാരനായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളിന് മുന്നില്‍ വച്ച് കുത്തിക്കൊന്നുവെന്ന് പൊലീസ്. പ്രതിയെ സംഭവസ്ഥലത്തുവച്ചുതന്നെ കസ്റ്റഡിയില്‍ എടുത്തു.

അമ്മയോട് അപമര്യദയായി പെരുമാറിയതിന് മാപ്പുപറയാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല; പ്രകോപിതനായ 10-ാം ക്ലാസുകാരന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളിന് മുന്നില്‍ വച്ച് കുത്തിക്കൊന്നുവെന്ന് പൊലീസ്; പ്രതി കസ്റ്റഡിയില്‍

തെക്കുകിഴക്കന്‍ ഡെല്‍ഹിയിലെ ഒഖ്ല മേഖലയില്‍ തെഹ്ഖണ്ഡിലെ സര്‍കാര്‍ സ്‌കൂളിന് മുന്നില്‍ കഴിഞ്ഞദിവസമാണ് ദാരുണമായ കൊലപാതകം അരങ്ങേറിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;

അമ്മയെ അപമാനിച്ചതിന് മാപ്പു പറയണമെന്ന് പത്താംക്ലാസുകാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പതിനേഴുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ഥി അതിന് അതിന് തയാറായില്ല. ഇതോടെ പ്രകോപിതനായ പത്താംക്ലാസുകാരന്‍ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു.

സ്‌കൂളിന് തൊട്ടു മുന്നില്‍ വച്ചാണ് കൊലപാതകം നടന്നത്. സംഭവം നടക്കുമ്പോള്‍ രണ്ട് പേരും സ്‌കൂള്‍ യൂണിഫോമിലായിരുന്നു. പട്രോളിംഗിനിടെ സ്‌കൂളിന് മുന്നിലെത്തിയ പൊലീസ് സംഘമാണ് സംഭവം ആദ്യം കാണുന്നത്.

ഉടന്‍തന്നെ പതിനേഴുകാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. . സംഭവത്തില്‍ കേസെടുത്ത പൊലീസ് പത്താം ക്ലാസുകാരനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords:  17-Year-Old killed In Delhi, New Delhi, News, Local News, Killed, Crime ,Criminal Case, Police, Custody, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia