പിതൃസഹോദരന്റെ ക്രൂരപീഡനത്തെ തുടര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച 15കാരി മരിച്ചു; ചെറിയച്ഛന്‍ അറസ്റ്റില്‍
Oct 31, 2019, 14:51 IST
തിരുവനന്തപുരം: (www.kvartha.com 31.10.2019) പിതൃസഹോദരന്റെ ക്രൂരപീഡനത്തെ തുടര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച 15കാരി മരിച്ചു. തിരുവനന്തപുരം തിരുമലയിലാണ് സംഭവം. ഉത്തരേന്ത്യക്കാരിയായ പെണ്‍കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ചെറിയച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ഇളയച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തിയത്. ചപ്പാത്തികല്ല് വില്‍ക്കാനായി ഡെല്‍ഹിയില്‍ നിന്നെത്തിയ നാടോടി സംഘത്തിലെ അംഗമാണ് പെണ്‍കുട്ടി. റോഡരികിലെ ടെന്റിന് സമീപം പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തിയതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് ഇളയച്ഛന്‍ പീഡിപ്പിച്ചതായി വ്യക്തമായത്.
മാസങ്ങളായി ഇളയച്ഛന്റെ പീഡനത്തിനിരയാകേണ്ടിവന്ന പെണ്‍കുട്ടി മാനസികമായി തകര്‍ന്നുകഴിയുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കളുടെ മൊഴിപ്രകാരം പോക്‌സോ നിയമപ്രകാരവും ആത്മഹത്യാപ്രേരണയ്ക്കും കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് വിവരം മജിസ്‌ട്രേറ്റിന് കൈമാറുകയും മജിസ്‌ട്രേറ്റ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പെണ്‍കുട്ടി മൊഴിയില്‍ പറഞ്ഞത്. എന്നാല്‍ ഇതോടൊപ്പം, അഞ്ച് വര്‍ഷം മുന്‍പ് തന്നെ ചെറിയച്ഛന്‍ പീഡിപ്പിച്ചിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 15 year old girl dies harassment ; Uncle arrested,Thiruvananthapuram, News, Local-News, Molestation, Complaint, Police, Arrested, Crime, Criminal Case, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.