Shot Dead | വാഷിങ്ടന്‍ ഡിസിയില്‍ സംഗീത പരിപാടി നടന്ന വേദിക്ക് സമീപമുണ്ടായ വെടിവയ്പില്‍ 15 കാരന്‍ കൊല്ലപ്പെട്ടു; പൊലീസ് ഉദ്യോഗസ്ഥനുള്‍പെടെ 3 പേര്‍ക്ക് പരിക്ക്
Jun 20, 2022, 10:49 IST
ADVERTISEMENT
വാഷിങ്ടന്‍: (www.kvartha.com) വാഷിങ്ടന്‍ ഡിസിയില്‍ സംഗീത പരിപാടി നടന്ന വേദിക്ക് സമീപമുണ്ടായ വെടിവയ്പില്‍ 15 കാരന്‍ കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥനുള്‍പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വെടിയേറ്റ് ചികിത്സ തേടിയവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ സംഗീത പരിപാടി നിര്‍ത്തിവച്ചു.

വൈറ്റ് ഹൗസിന് രണ്ട് മൈല്‍ അകലെയുള്ള യു സ്ട്രീറ്റ് നോര്‍ത്‌വെസ്റ്റിലാണ് ആക്രമണമുണ്ടായത്. പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റതായി ഡിസി പൊലീസ് യൂനിയന്‍ ട്വിറ്ററില്‍ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥന് കാലിലാണ് പരിക്ക്.
സംഗീത പരിപാടി നടക്കുന്ന വേദിക്ക് സമീപം പാതയുടെ വശങ്ങളില്‍ 100 കണക്കിന് പേരാണ് തടിച്ചുകൂടിയിരുന്നത്. അനധികൃത തോക്കുകള്‍ സംഭവ സ്ഥലത്തുനിന്ന് ലഭിച്ചതായി മെട്രോപോളിറ്റന്‍ പൊലീസ് ഡിപാര്‍ട്‌മെന്റ് മേധാവി റോബര്‍ട് ജെ കോന്റി അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.