Shot Dead | ജൊഹാനസ്ബര്‍ഗിന് സമീപം ബാറില്‍ വെടിവയ്പ്; 15 പേര്‍ കൊല്ലപ്പെട്ടു, 3 പേരുടെ നില അതീവ ഗുരുതരം; മിനിബസില്‍ എത്തിയ ഒരു സംഘമാണ് അക്രമികളെന്ന് പൊലീസ്
Jul 10, 2022, 16:19 IST
ജൊഹാനസ്ബര്‍ഗ്: (www.kvartha.com) ദക്ഷിണാഫ്രികയുടെ തലസ്ഥാനമായ ജൊഹാനസ്ബര്‍ഗിലുണ്ടായ വെടിവയ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ക്രിസ് ഹാനി ബരാഗ്വനത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച അര്‍ധരാത്രി സൊവെറ്റോ ടൗനിലുള്ള ബാറിലായിരുന്നു വെടിവയ്പ്. ഞായറാഴ്ച പുലര്‍ചെ 12.13ഓടെയാണ് വിവരം അറിഞ്ഞതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ ലഫ്. ഏലിയാസ് മാവെല പറഞ്ഞു.
ടാക്‌സിയായ മിനിബസില്‍ എത്തിയ ഒരു സംഘമാണ് വെടിയുതിര്‍ത്തതെന്നും ഉടന്‍തന്നെ ഇവര്‍ സംഭവസ്ഥലത്തുന്നിനും രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.
എന്നാല്‍ എന്തിനാണ് ആക്രമണം നടത്തിയതെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ഗ്വാതെങ് പ്രവിശ്യ പൊലീസ് കമിഷനര്‍ ലഫ്. ജന. ഏലിയാസ് മാവേല അറിയിച്ചു.
ആഗോളതലത്തില്‍ ആളോഹരി കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യമാണ് ദക്ഷിണാഫ്രിക. ഒരു വര്‍ഷം 20,000 പേരാണ് ഇവിടെ കൊല്ലപ്പെടുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.