SWISS-TOWER 24/07/2023

പൊതുമാപ്പ് എല്ലാ കുറ്റങ്ങള്‍ക്കും ബാധകമല്ലെന്ന് സൗദി ഭരണകൂടം

 


ADVERTISEMENT

റിയാദ്: (www.kvartha.com 03/02/2015)  പുതിയ സൗദി ഭരണകൂടം അധികാരത്തിലേറിയ ശേഷം പ്രഖ്യാപിക്കപ്പെട്ട പൊതുമാപ്പ് പതിനാലോളം കുറ്റങ്ങള്‍ക്ക് ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഈ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരുടെ കാര്യത്തില്‍ പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല എന്നും അധികൃതര്‍ കൂട്ടിചേര്‍ത്തു.

സല്‍മാന്‍ രാജാവ് അധികാരമേറ്റതിന് ശേഷം കൊണ്ടുവന്ന പൊതുമാപ്പില്‍ നിന്ന് കൊലപാതകം, കവര്‍ച്ച, മയക്ക്മരുന്ന് കടത്ത്, ആയുധങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള കുറ്റ കൃത്യം തുടങ്ങിയവയാണ് ഒഴിവാക്കപ്പെട്ടിട്ടുള്ളത്. ഈ തീരുമാനത്തോടെ ഇത്തരം കുറ്റങ്ങള്‍ ചെയ്തവര്‍ക്ക്് ജയില്‍ മോചനം അസാധ്യമാവുക. പൊതുമാപ്പ് പ്രകാരം നിലവില്‍ രാജ്യത്തെ വിവിധയിടങ്ങളിലെ ജയിലുകളില്‍ നിന്നായി മോചനം നല്‍കി തുടങ്ങിയിട്ടുണ്ട്.
പൊതുമാപ്പ് എല്ലാ കുറ്റങ്ങള്‍ക്കും ബാധകമല്ലെന്ന് സൗദി ഭരണകൂടം

ഇക്കാര്യത്തില്‍ സൗദിയിലെ രണ്ടാമത്തെ മേധാവിയായ മുഹമ്മദ് ബിന്‍ നൈഫിന്റെ കര്‍ശന നിര്‍ദേശങ്ങളാണ് ജയിലധികൃതര്‍ക്ക് നല്‍കിയിട്ടുള്ളത്. മേല്‍പറഞ്ഞ കുറ്റങ്ങള്‍ക്ക് പുറമെ ബലാല്‍സംഗം, തട്ടിക്കൊണ്ട് പോകല്‍, ദേശീയ സുരക്ഷയുമായി സംബന്ധിച്ചുള്ള കേസുകള്‍, ഹദ്ദിന് വിധിക്കപ്പെട്ടവര്‍ തുടങ്ങിയവക്കും ശിക്ഷായിളവ് ലഭിച്ചേക്കില്ല. 500,000 സൗദി റിയാലിന് കീഴില്‍ പിഴ ശിക്ഷ ലഭിച്ചവര്‍ക്കും ചെറിയ കുറ്റങ്ങള്‍ക്ക് ചാട്ടയടിക്ക് വിധിക്കപ്പെട്ടവരുടെയും ശിക്ഷയില്‍ ഇളവ് നല്‍കും.

ഇത് കൂടാതെ രണ്ട് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ ശിക്ഷാ കാലയളവിന്റെ നാലില്‍ ഒന്ന് അനുഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കും അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ വിധിക്കപ്പെട്ടവര്‍ക്ക് പകുതിയും അനുഭവിച്ചാല്‍ മതി.

Also Read: 
കാഞ്ഞങ്ങാട്ട് കത്തിക്കുത്ത്; വ്യാജ ഡോക്ടര്‍ അന്തുക്കയ്ക്കും ബന്ധുവിനും ഗുരുതരം
Keywords:  Saudi Arabia, Riyadh, Government, Punishment, Crime, Murder, Jail, Country, Gulf





Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia