പഞ്ചായത്ത് പൈപ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയ പെണ്‍കുട്ടിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കഴുത്തറുത്ത് കാട്ടില്‍ ഉപേക്ഷിച്ചു; ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രക്തം വാര്‍ന്ന് മരിച്ചു
May 20, 2020, 17:54 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 20.05.2020) കഴുത്തറുത്ത് കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വെള്ളമെടുക്കാന്‍ പോയ പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രക്തം വാര്‍ന്ന് മരിച്ചു. തമിഴ്‌നാട്ടിലെ പുതുക്കോട്ട ഗന്ധര്‍വക്കോട്ടൈയിലാണ് 13-കാരിയെ കഴുത്തറുത്ത് കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ നിന്ന് അര കിലോമീറ്റര്‍ അകലെയുള്ള പഞ്ചായത്ത് പൈപ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ എത്തിയ പെണ്‍കുട്ടിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കഴുത്തറുത്ത് കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പെണ്‍കുട്ടി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കഴുത്തില്‍ മുറിവേറ്റ നിലയില്‍ അബോധാവസ്ഥയില്‍ കാട്ടില്‍ കണ്ടെത്തിയത്. ഉടന്‍ തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ വസ്ത്രങ്ങള്‍ കീറിയിരുന്നുവെന്നും എന്നാല്‍, മാനഭംഗപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
കുറ്റകൃത്യ സ്ഥലത്ത് നിന്ന് വിരലടയാളം ശേഖരിച്ചു. പോക്‌സൊ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തി വരുകയാണെന്നും സംഭവത്തില്‍ നാലു പേരെ സംശയിക്കുന്നതായും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

Keywords: News, National, India, Tamilnadu, chennai, Crime, Girl, Death, Hospital, Drinking Water, 13 Year Old Girl Murdered in Tamilnadu
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.