Students Assaulted | പുലര്‍ചെ എഴുന്നേല്‍ക്കാന്‍ വൈകിയതിന് 12 കുട്ടികളെ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചതായി പരാതി; അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ കേസ്

 


അഹ് മദാബാദ്: (KVARTHA) പുലര്‍ചെ എഴുന്നേല്‍ക്കാന്‍ വൈകിയതിന് കുട്ടികളെ സ്പൂണ്‍ ചൂടാക്കി പൊള്ളലേല്‍പ്പിച്ചെന്ന പരാതിയില്‍ നടപടി. ഗുജറാതില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പന്ത്രണ്ടോളം വിദ്യാര്‍ഥികളാണ് ക്രൂരതയ്ക്കിരയായത്. സംഭവത്തില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളായ നചികേത വിദ്യാ സന്‍സ്ഥാനിലെ അഡ്മിനിസ്‌ട്രേറ്റര്‍ രഞ്ജിത് സോളങ്കിക്കെതിരെ ഖേരോജ് പൊലീസ് കേസെടുത്തു.

ആക്രമണത്തിനിരയായ കുട്ടികളില്‍ 10 വയസുകാരന്റെ പിതാവാണ് കഴിഞ്ഞ ദിവസം പരാതിയുമായി പൊലീസിനെ സമീപിച്ചത്. മകന്റെ കാലില്‍ പാടുകള്‍ കണ്ടെത്തിയിരുന്നുവെന്നും എന്നാല്‍ വിശദമായി കുട്ടി ഒന്നും വെളിപ്പെടുത്തിയില്ലെന്നും പരാതിക്കാരന്‍ പറഞ്ഞു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

രണ്ട് മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജില്ലാ പ്രൈമറി എഡ്യുകേഷന്‍ ഓഫീസ് നടത്തിയ അന്വേഷണത്തില്‍ ഇത് സ്‌കൂളല്ലെന്നും വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി ഒരു ട്രസ്റ്റ് നടത്തുന്ന ഹോസ്റ്റല്‍ സൗകര്യമുള്ള രെജിസ്റ്റര്‍ ചെയ്യാത്ത ഗുരുകുലമാണെന്നും കണ്ടെത്തിയിരുന്നു. സോളങ്കിക്കെതിരെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Students Assaulted | പുലര്‍ചെ എഴുന്നേല്‍ക്കാന്‍ വൈകിയതിന് 12 കുട്ടികളെ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചതായി പരാതി; അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ കേസ്



Keywords: News, National, National-News, Crime, Crime-News, Students, Branded, Hot Spoon, Gujarat News, Gandhinagar News, School, Wake Up, Early, 12 students assaulted in Gujarat school for not waking up early.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia