Star turtles seized | 1,132 നക്ഷത്ര ആമകളെ പിടികൂടി; 4 നാടോടികള്‍ അറസ്റ്റില്‍; 'ശേഖരിച്ചത് വനത്തില്‍ നിന്ന്'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്‌ളുറു: (www.kvartha.com) 1,132 നക്ഷത്ര ആമകളുമായി നാല് പേരെ അറസ്റ്റ് ചെയ്തതായി കര്‍ണാടക പൊലീസ് അറിയിച്ചു. കര്‍ണാടകയിലെ കല്യാണ്‍, സിംഹാദ്രി, ഐസക്, രാജപുത്ര എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ നാടോടികളാണെന്നും അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ വനാതിര്‍ത്തികളില്‍ താമസിച്ച്, വനങ്ങളില്‍ നിന്ന് നക്ഷത്ര ആമകളെ കൊണ്ടുവരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
                   
Star turtles seized | 1,132 നക്ഷത്ര ആമകളെ പിടികൂടി; 4 നാടോടികള്‍ അറസ്റ്റില്‍; 'ശേഖരിച്ചത് വനത്തില്‍ നിന്ന്'

'വാസ്തുവിനും ഔഷധനിര്‍മാണത്തിനും ഉപയോഗിക്കുന്ന ആളുകള്‍ക്കാണ് ആമകളെ വിറ്റിരുന്നത്. അവര്‍ ഇത് തങ്ങളുടെ ഉപജീവനമാര്‍ഗമാക്കി മാറ്റി, ഈ ആമകളെ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ് അവരുടെ കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്. നേരത്തെ 100 നക്ഷത്ര ആമകളെ മുംബൈയില്‍ വിറ്റിരുന്നതായി പ്രതികള്‍ വെളിപ്പെടുത്തി', പൊലീസ് വ്യക്തമാക്കി.

ബെംഗ്‌ളൂറിലെ ഗോരഗുണ്ടേപാളയ ബസ് സ്റ്റേഷനില്‍ നിന്ന് 963 നക്ഷത്ര ആമകളെ പിടികൂടിയ ശേഷം പൊലീസ് മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. പിന്നീട് മറ്റൊരു പ്രതിയെ ചികബല്ലാപ്പൂരില്‍ അറസ്റ്റ് ചെയ്യുകയും ഇയാളുടെ വസതിയില്‍ നിന്ന് കൂടുതല്‍ ആമകളെ പിടികൂടുകയും ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

1972 ലെ വന്യജീവി (സംരക്ഷണം) നിയമത്തിന്റെ ഷെഡ്യൂള്‍ നാല് പ്രകാരം നക്ഷത്ര ആമകള്‍ സംരക്ഷിക്കപ്പെട്ടവയാണ്. ഇവ കൈവശം വച്ചാല്‍ ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടേണ്ടിവരും.

ഈ വാർത്ത കൂടി വായിക്കൂ:

Keywords:  Latest-News, National, Top-Headlines, Karnataka, Crime, Seized, Arrested, Police, Investigates, Animals, Star Turtles, 1132 star turtles seized in Bengaluru, 4 nomads arrested.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia