10 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ 17 കാരൻ പിടിയിൽ; രണ്ട് വർഷത്തിനിടെ 15 ഓളം ആൺകുട്ടികളെ പീഡനത്തിനിരയാക്കിയതായി പ്രതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 07.07.2017) കാണാതായ 10 വയസുകാരനെ  കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹൈദരാബാദ് ഓള്‍ഡ് സിറ്റിയിലുള്ള കൗമാരക്കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് അയൽക്കാരനായ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയശേഷമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന്  പോലീസ് പറഞ്ഞു.

പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് 17 വയസ്സുള്ള അയല്‍വാസിക്കൊപ്പം കുട്ടി ഒരു സ്കൂൾ കെട്ടിടത്തിന്റെ മുകളിലേക്ക് നടന്നു പോകുന്നത്  കണ്ടിരുന്നു. തുടർന്ന്  അയൽവാസിയെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകവിവരം അറിയുന്നത്. കുട്ടിയെ അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളിന്റെ ടെറസില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും ഇക്കാര്യം മാതാപിതാക്കളോട് പറയുമെന്ന് പറഞ്ഞപ്പോള്‍ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നും യുവാവ് സമ്മതിച്ചതായി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി സത്യനാരായണ പറഞ്ഞു.
 
10 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ 17 കാരൻ പിടിയിൽ; രണ്ട് വർഷത്തിനിടെ 15 ഓളം ആൺകുട്ടികളെ പീഡനത്തിനിരയാക്കിയതായി പ്രതി

പോലീസ് പരിശോധനയില്‍ കുട്ടിയുടെ മൃതദേഹം സ്‌കൂള്‍ ടെറസില്‍ അഴുകിയ നിലയിൽ കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 17 കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. രണ്ട് വർഷത്തിനിടെ ചോക്‌ളേറ്റും ബിസ്കറ്റുമൊക്കെ കാണിച്ച് പതിനഞ്ചോളം ആൺകുട്ടികളെ ഈ 17 വയസുകാരൻ പീഡനത്തിനിരയാക്കിയതായി പോലീസ് വ്യക്തമാക്കി. ബാർകാസ് പ്രദേശത്ത് ഒരു പാൻ ഷോപ്പിലാണ് കൗമാരക്കാരൻ ജോലി ചെയ്യുന്നത്.

10 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ 17 കാരൻ പിടിയിൽ; രണ്ട് വർഷത്തിനിടെ 15 ഓളം ആൺകുട്ടികളെ പീഡനത്തിനിരയാക്കിയതായി പ്രതി

മൂന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ രണ്ടുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി യുവാവ് പോലീസിനോട് പറഞ്ഞു. ഐ പി സി 302 (കൊലപാതകം), 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 364 (കൊലപാതകത്തിന് തട്ടിക്കൊണ്ടുപോകൽ അല്ലെങ്കിൽ തട്ടിക്കൊണ്ടുപോകൽ), 201 (കുറ്റകൃത്യത്തിന്റെ തെളിവ് നശിപ്പിക്കൽ) എന്നി വകുപ്പ് പ്രകാരം കേസെടുത്തതായി ചന്ദ്രായണഗുട്ട പോലീസ് ഇൻസ്‌പെക്ടർ വൈ പ്രകാശ് റെഡ്‌ഡി പറഞ്ഞു.

ജൂണ്‍ 28 മുതലാണ് വിദ്യാർത്ഥിയെ  കാണാതായത്. വൈകീട്ട് കളിക്കാന്‍പോയ കുട്ടി രാത്രിയായിട്ടും തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ ചന്ദ്രായണഗുട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു

Summary: A 10-year-old boy was allegedly sodomised and killed by a teenage neighbour, who, police said, has assaulted 15 boys over the past two years. Police formed two teams to probe the matter which also looked into CCTV footage of the area concerned. The victim was last seen walking towards a school building with the 17-year-old accused, the DCP said. The accused lives in the victim’s neighbourhood in Barkas locality and works at a pan shop.

Keywords: Hyderabad, India, Murder case, Youth, Child, Boy, Police, Arrested, Assault, Crime, Investigates, News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia