Arrested | 'കളിക്കാന്‍ പോയ കുഞ്ഞിനെ സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി; രക്തസ്രാവമുണ്ടായതോടെ ജനനേന്ദ്രിയത്തില്‍ ചെളിയും മണലും വാരിയിട്ട് നിറച്ചു'; 10 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 26 കാരന്‍ പിടിയില്‍
Apr 11, 2023, 12:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പൂര്‍ണിയ: (www.kvartha.com) ബിഹാറിലെ പൂര്‍ണിയ ജില്ലയില്‍ ബാലികയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 26 കാരന്‍ പിടിയില്‍. 10 വയസുകാരിയാണ് ക്രൂരപീഡനത്തിന് ഇരയായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഞായറാഴ്ചയാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് പ്രതി അതിക്രമം കാണിച്ചത്. കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയ പ്രതി, രക്തസ്രാവമുണ്ടായതോടെ കുട്ടിയുടെ രഹസ്യ ഭാഗത്ത് ചെളിയും മണലും വാരിയിടുകയായിരുന്നു.
10 വയസുകാരി കൂട്ടുകാര്‍ക്കൊപ്പം വീടിനുസമീപം കളിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ് പ്രതി സ്ഥലത്തെത്തിയത്. കൂട്ടുകാരെ തന്ത്രപൂര്‍വം അവരുടെ വീടുകളിലേക്ക് പറഞ്ഞയച്ച പ്രതി, പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് രക്തസ്രാവമുണ്ടായതോടെ പ്രതി കുട്ടിയുടെ രഹസ്യ ഭാഗത്ത് ചെളിയും മണലും വാരിയിട്ട് നിറയ്ക്കുകയും ചെയ്തു.
പിന്നീട് കളിക്കാന്‍ പോയ കുട്ടിയെ ഏറെ നേരമായിട്ടും കാണാതെ വന്നതോടെ അമ്മ അന്വേഷിച്ചു വരികയായിരുന്നു. ഒപ്പം കളിച്ച കുട്ടികളോട് ചോദിച്ചപ്പോള്‍, ഒരാള്‍ കുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയതായി അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരെ കൂട്ടി നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയായ നിലയില്‍ കണ്ടെത്തിയത്.
ആളുകളെ കണ്ടതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞെങ്കിലും, പിന്നീട് ഉടന്‍ തന്നെ പൊലീസിന്റെ പിടിയിലായി. പ്രതിയെ പോക്‌സ് കേസ് ചുമത്തി ജയിലിലാക്കുകയും ചെയ്തു.
ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്കുശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പ്രതിക്കെതിരെ എത്രയും വേഗം വിചാരണ തുടങ്ങുന്ന രീതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നതെന്ന് പൂര്‍ണിയ എസ്പി ആമിര്‍ ജവായിദ് പറഞ്ഞു.
Keywords: News, National, National-News, Crime, Crime-News, Accused, Arrested, POCSO, Molestation, Local News, Minor Girl, Police, 10-year-old girl molested in Purnea.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

