Judgment | ഭിന്നശേഷിക്കാരിയായ 16 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ മധ്യവയസ്‌കന് പത്ത് വര്‍ഷം കഠിന തടവും ഒന്നേമുക്കാല്‍ ലക്ഷം പിഴയും ശിക്ഷ വിധിച്ചു
Oct 25, 2024, 23:12 IST
Representational Image Generated By Meta AI
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ശിക്ഷ വിധിച്ചത് തളിപ്പറമ്പ് അതിവേഗ പോക് സോ കോടതി ജഡ്ജ് ആര്‍ രാജേഷ്
● 2018 ജനുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം
● പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി
കണ്ണൂര്‍: (KVARTHA) ഭിന്നശേഷിക്കാരിയായ 16 വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മധ്യവയസ്‌കന് പത്ത് വര്‍ഷം കഠിന തടവും ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഉദയഗിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മനോജ് അബ്രഹാമിനെയാണ്(45) തളിപ്പറമ്പ് അതിവേഗ പോക് സോ കോടതി ജഡ്ജ് ആര്‍ രാജേഷ് ശിക്ഷിച്ചത്.
2018 ജനുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ആലക്കോട് എസ് ഐമാരായിരുന്ന നിബിന്‍ ജോയി, എംകെ രഞ്ജിത്ത് എന്നിവരാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.
#KeralaNews, #CourtVerdict, #POCSOAct, #MinorSafety, #JusticeServed, #LegalNews
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
