12 കാരിയുടെ ചിത്രം ഫേസ്ബുക്കിലിട്ടു; പൊലീസിൽ പരാതി നൽകിയ കുട്ടിയുടെ വീട്ടുകാരെ വീട്ടിൽ കയറി ആക്രമിച്ചു; പത്ത് പേർക്ക് പരിക്ക്
Jul 17, 2021, 22:15 IST
ബലിയ (യുപി): (www.kvartha.com 17.07.2021) 12 വയസുകാരിയുടെ ചിത്രം ഫേസ്ബുക്കിലിട്ടതിന് പൊലീസിൽ പരാതി നൽകിയ വീട്ടുകാർക്ക് നേരെ ആക്രമണം. വടികളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേർക്ക് ഗുരുതരമായി മുറിവേറ്റിട്ടുണ്ട്.
റയോടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്ഥലത്തെ യുവാവാണ് ചിത്രം ഫേസ്ബുക്കിലിട്ടത്. ആക്രമണത്തിനിടയിൽ വീട്ടിലെ നാലോളം സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും പരാതിയുണ്ട്. പ്രതിയായ യുവാവും വീട്ടുകാരുമാണ് പെൺകുട്ടിയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്.
പരിക്കേറ്റ നാല് സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. റയോടി പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ യാദവേന്ദ്ര പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തിൽ 17 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിൽ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴ് പേർ അറസ്റ്റിലായി. മറ്റ് പ്രതികൾക്കായി അന്വേഷണം നടക്കുകയാണ്.
SUMMARY: Ballia (Uttar Pradesh): Ten members of a family were injured with two persons seriously wounded in an attack in Uttar Pradesh's Ballia by a group who were allegedly angered that a police complaint was lodged for posting a girl's picture on Facebook, officials said on Friday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.