SWISS-TOWER 24/07/2023

Killed | 'മാവോയിസ്റ്റ് ആക്രമണം'; ഛത്തിസ്ഗഡില്‍ പട്രോളിങ്ങിനിടെ 10 ജവാന്മാര്‍ക്ക് വീരമൃത്യ; അനുശോചനമറിയിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍

 


ADVERTISEMENT

റായ്പുര്‍: (www.kvartha.com) ഛത്തിസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 10 ജവാന്മാര്‍ വീരമൃത്യു വരിച്ചതായി റിപോര്‍ട്.  ദന്തേവാഡയില്‍ പട്രോളിങ്ങിനിടെയുണ്ടായ സ്‌ഫോടനത്തിലാണ് ജവാന്മാര്‍ കൊല്ലപ്പെട്ടത്. ജവാന്മാരുടെ വാഹനമോടിച്ച ഡ്രൈവറും കൊല്ലപ്പെട്ടു.

സംഭവത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അനുശോചനമറിയിച്ചു. സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചിട്ടുണ്ടെന്നും അറിയിച്ചു.
Aster mims 04/11/2022

ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അറന്‍പുര്‍ പാതയില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് ഡിആര്‍ജി (ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്) സംഘത്തിനുനേരെ ആക്രമണമുണ്ടായതെന്നാണ് വിവരം. ഡിആര്‍ജി ആസ്ഥാനത്തേക്ക് വാഹനത്തില്‍ മടങ്ങുന്നതിനിടെ അറന്‍പുര്‍ റോഡില്‍ അക്രമികള്‍ സ്ഥാപിച്ച സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

10 ജവാന്മാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. സുരക്ഷാസേനയെ ആക്രമിക്കുമെന്ന് കഴിഞ്ഞ ആഴ്ച ഭീഷണിസന്ദേശം അയച്ചെന്ന് ചില വൃത്തങ്ങള്‍ അറിയിച്ചിരുന്നു. 

Killed | 'മാവോയിസ്റ്റ് ആക്രമണം'; ഛത്തിസ്ഗഡില്‍ പട്രോളിങ്ങിനിടെ 10 ജവാന്മാര്‍ക്ക് വീരമൃത്യ; അനുശോചനമറിയിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍


Keywords: News, National-News, National, Maoist, Soldiers, Killed, Jawans, Driver, Blast, Driver, CM, Chief Minister, Condolence, Crime-News ,Crime, 10 Cops, Driver Killed In Blast By Maoists In Chhattisgarh's Dantewada.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia