Victory | വീണ്ടും പുരാന്‍ ഷോ; പരമ്പര തൂക്കി വെസ്റ്റ് ഇൻഡീസ് 

 
West Indies clinch T20 series against South Africa

Photo Credit: Instagram/ Windies Cricket

മൂന്നാം ടി20യിൽ എട്ട് വിക്കറ്റിന്റെ ജയമാണ് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കിയത്.

ട്രിനിഡാഡ്: (KVARTHA) ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന  ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇൻഡീസ്. മൂന്ന് മത്സരമുള്ള ടി20 പരമ്പരയിലെ അവസാന മത്സരം മഴ മൂലം 13 ഓവറായി ചുരുക്കിയിരുന്നു. 

മൂന്നാം ടി20യിൽ എട്ട് വിക്കറ്റിന്റെ ജയമാണ് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 13 ഓവറിൽ 108 റൺസ് നേടി. ട്രിസ്റ്റൻ സ്റ്റബ്സ് 40 റൺസും ക്യാപ്റ്റൻ ഏയ്ഡൻ മാർക്രം 20 റൺസും നേടിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഈ സ്കോർ സമ്മാനിച്ചത്. വിൻഡീസിനായി റൊമാരിയോ ഷെപ്പേർഡ് രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് ഷായ് ഹോപ്പ് (42 ) നിക്കോളാസ് പുരാൻ (35 ) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗിലൂടെ ലക്ഷ്യം എളുപ്പമാക്കി. ഷിമ്രോണ്‍ ഹെറ്റ്മെയർ 31 റൺസും നേടി. നാലാം ഓവറിൽ പുരാൻ പുറത്തായായിട്ടും ഷായ് ഹോപ്പും ഹെറ്റ്മെയറും ചേർന്ന് വിൻഡീസിനെ ലക്ഷ്യത്തിലെത്തിച്ചു.

നേരത്തെ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 1-0ന് സ്വന്തമാക്കിയിരുന്നെങ്കിലും, ടി20യിൽ വെസ്റ്റ് ഇൻഡീസിന്റെ ആധിപത്യം വ്യക്തമായി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia