Cricket | ദുലീപ് ട്രോഫി: ഇന്ത്യ ഡിക്ക് ബാറ്റിംഗ് തകർച്ച, സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ ഇല്ല
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയാറെടുപ്പിൽ ദുലീപ് ട്രോഫിയിലെ പ്രകടനം നിർണായകമായിരിക്കും.
മുബൈ: (KVARTHA) അനന്തപൂരിൽ നടക്കുന്ന ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡി ടീം ആദ്യ മത്സരത്തിൽ ഇന്ത്യ സിയെ നേരിട്ടപ്പോൾ ബാറ്റിംഗ് തകർച്ച.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഡി ടീം പെട്ടെന്നുള്ള വിക്കറ്റ് നഷ്ടങ്ങളാൽ വലിയ തകർച്ചയിലേക്ക് നീങ്ങുന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഉൾപ്പെടെ നിരവധി താരങ്ങൾക്ക് തിളങ്ങാൻ കഴിഞ്ഞില്ല. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ പൂജ്യത്തിന് പുറത്തായി. അഥര്‍വ ടൈഡെ(4), യാഷ് ദുബെ(10), റിക്കി ബൂയി(4) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യ ഡിക്ക് തുടക്കത്തിലെ നഷ്ടമായി. അവസാന വിവരം ലഭിക്കുമ്പോൾ ഇന്ത്യ ഡി 76ന് ഏഴ് എന്ന നിലയിലാണ്.
മലയാളി താരം സഞ്ജു സാംസൺ ഇഷാൻ കിഷന്റെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ആദ്യ മത്സരത്തിൽ പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചില്ല.
മറ്റൊരു പോരാട്ടത്തില്‍ ഇന്ത്യ ബി ടീം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 64 റൺസെടുത്ത് നിൽക്കുകയാണ്.
13 റണ്‍സെടുത്ത ക്യാപ്റ്റന്‍ അഭിമന്യു ഈശ്വർ, യശസ്വി ജയ്‌സ്വാൾ (30) എന്നി വിക്കറ്റാണ് ഇന്ത്യ ബിക്ക് നഷ്ടമായത്.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയാറെടുപ്പിൽ ദുലീപ് ട്രോഫിയിലെ പ്രകടനം നിർണായകമായിരിക്കും.