Champions Trophy | ഇന്ത്യ പാകിസ്ഥാൻ സന്ദർശിക്കണമെന്ന് ഷൊയ്ബ് മാലിക്ക്
Jul 27, 2024, 13:05 IST


Instagram / realshoaibmalik
'പാകിസ്ഥാനികൾ നല്ല മനസ്സുള്ളവരാണ്. ഇന്ത്യയ്ക്ക് ഇവിടെ വലിയ സ്വീകരണം ലഭിക്കും'
ഇസ്ലാമാബാദ്: (KVARTHA) ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്ത വർഷത്തെ ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്ഥാൻ സന്ദർശിക്കണമെന്ന് പാക് താരം ഷൊയ്ബ് മാലിക്ക്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് ആവശ്യപ്പെടുന്നത്.
പാകിസ്ഥാനികൾ നല്ല മനസ്സുള്ളവരാണ്. ഇന്ത്യയ്ക്ക് ഇവിടെ വലിയ സ്വീകരണം ലഭിക്കും. രാഷ്ട്രങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സ്പോർട്സിനെ ബാധിക്കരുതെന്നും മാലിക്ക് പറഞ്ഞു.
കഴിഞ്ഞ വർഷം പാകിസ്ഥാൻ ടീം ഇന്ത്യയിലെത്തിയിരുന്നു. അതുപോലെ ഇന്ത്യൻ ടീം പാകിസ്ഥാൻ സന്ദർശിക്കണമെന്നാണ് മാലിക്കിന്റെ അഭിപ്രായം. 2008- ന് ശേഷം ഇന്ത്യ പാകിസ്ഥാൻ സന്ദർശിച്ചിട്ടില്ല. ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇരു രാജ്യങ്ങളും ഇപ്പോൾ മത്സരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.