Celebrity | കേരളത്തില്‍ എവിടേയും സാധാരണക്കാരനെപ്പോലെ തനിക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നു; സെലിബ്രിറ്റി സ്റ്റാറ്റസ് ഒരിക്കലും കൊണ്ടുനടക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് സഞ്ജു സാംസണ്‍

 
Sanju Samson prefers a simple life, avoids celebrity status
Sanju Samson prefers a simple life, avoids celebrity status

Photo Credit: Facebook / Sanju Samson

● എത്ര വലിയ താരമായാലും വിനയത്തോടെ പെരുമാറണമെന്നാണ് മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചിട്ടുള്ളത്
● പുറത്തിറങ്ങുമ്പോള്‍ ആദ്യമൊക്കെ ആരാധകര്‍ ചുറ്റുമുണ്ടാകും
● തിരുവനന്തപുരത്തെ 90 ശതമാനം ആളുകളുടെ കയ്യിലും എന്റെ കൂടെയുള്ള സെല്‍ഫി കാണും

മുംബൈ: (KVARTHA) സെലിബ്രിറ്റി സ്റ്റാറ്റസ് ഒരിക്കലും കൊണ്ടുനടക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. തിരുവനന്തപുരത്തോ, കേരളത്തിന്റെ മറ്റു ഭാഗങ്ങളിലോ സാധാരണക്കാരനെപ്പോലെ യാത്ര ചെയ്യാന്‍  തനിക്കു സാധിക്കുമെന്നും സഞ്ജു പറഞ്ഞു. ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. 

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ആളുകള്‍ ദൈവങ്ങളെപ്പോലെയല്ലേ കാണുന്നതെന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിനോട് പ്രതികരിക്കുകയായിരുന്നു സഞ്ജു. ഞാന്‍ റോഡിലൂടെ നടന്നുപോകാറുണ്ട്. എത്ര വലിയ താരമായാലും വിനയത്തോടെ പെരുമാറണമെന്നാണ് എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചിട്ടുള്ളത്. പുറത്തിറങ്ങുമ്പോള്‍ ആദ്യമൊക്കെ ആരാധകര്‍ ചുറ്റുമുണ്ടാകും. 

ആളുകളില്‍നിന്ന് എത്ര മാറി നടക്കുന്നുവോ, അത്രയും ബുദ്ധിമുട്ടാകുമെന്ന് അന്ന് എനിക്കു മനസ്സിലായി. ഞാന്‍ റോഡിലൂടെ നടന്നുപോകാറുണ്ട്. ഓട്ടോറിക്ഷയിലും സഞ്ചരിക്കാറുണ്ട്. ഇപ്പോള്‍ തിരുവനന്തപുരത്തെ 90 ശതമാനം ആളുകളുടെ കയ്യിലും എന്റെ കൂടെയുള്ള സെല്‍ഫി കാണും എന്നും സഞ്ജു പറഞ്ഞു.

ആദ്യം കാണുമ്പോള്‍ അതാ സഞ്ജു സാംസണ്‍ എന്നു പറയും. രണ്ടാം തവണ സഞ്ജുവല്ലെ പോകുന്നത് എന്നായിരിക്കും. സാധാരണക്കാരനായി എത്രത്തോളം ജീവിക്കാന്‍ സാധിക്കുമോ, അങ്ങനെ ജീവിക്കാനാണ് ഇഷ്ടം എന്നും സഞ്ജു സാംസണ്‍ പറഞ്ഞു. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ സഞ്ജു കളിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ബംഗ്ലദേശിനെതിരായ അവസാന പോരാട്ടത്തില്‍ 111 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു തന്നെയാകും ഇന്ത്യന്‍ ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പര്‍. നവംബര്‍ എട്ടിന് ഡര്‍ബനിലാണ് ട്വന്റി പരമ്പരയിലെ ആദ്യ മത്സരം. സഞ്ജുവും അഭിഷേക് ശര്‍മയുമാകും ഇന്ത്യയുടെ ഓപ്പണിങ് ബാറ്റര്‍മാര്‍.

#SanjuSamson #Cricket #Kerala #HumbleCricketer #CelebrityLife #T20Series

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia