Cricket | ഇന്ത്യൻ ടെസ്റ്റ് ടീമിലെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് കടുത്ത മത്സരം
ബോർഡർ-ഗവാസ്കർ ട്രോഫി പോലുള്ള പ്രധാന ടൂർണമെന്റ് മുന്നിൽ നിൽക്കെ ആരെയാക്കും ടീമിൽ ഉൾപ്പെടുത്തുക എന്നത് ആകാംക്ഷയോടെ നോക്കിനിൽക്കുകയാണ് ആരാധകർ
മുബൈ: (KVARTHA) ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ടെസ്റ്റ് വിക്കറ്റ് കീപ്പർ സ്ഥാനം ആരുടെ കൈവശം ആയിരിക്കുമെന്ന ചോദ്യം ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. റിഷഭ് പന്ത് പരിക്കിൽ നിന്ന് തിരിച്ചെത്തിയതോടെ ഈ സ്ഥാനത്തേക്കുള്ള മത്സരം കൂടുതൽ ശക്തമായിരിക്കും.
നിലവിൽ ടീമിലെ വിക്കറ്റ് കീപ്പറായ ധ്രുവ് ജുറലിനൊപ്പം, ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇഷാൻ കിഷനും കെ എൽ രാഹുലും മത്സരിക്കുന്നുണ്ട്.
വാഹന അപകടത്തിന് ശേഷം റിഷഭ് പന്ത് ട്വന്റി 20 ലോകകപ്പിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരുന്നു. ടെസ്റ്റിൽ അദ്ദേഹത്തിന്റെ മികച്ച റെക്കോർഡും പരിഗണിക്കുമ്പോൾ, പന്തിനാണ് ടീമിലെ സ്ഥാനം ലഭിക്കാൻ കൂടുതൽ സാധ്യത.
ഇഷാൻ കിഷൻ ബുച്ചി ബാബു ടൂർണമെന്റിൽ കാഴ്ചവച്ച പ്രകടനം സെലക്ടർമാരുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. കെ എൽ രാഹുലും ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നുണ്ട്. ഒന്നാം വിക്കറ്റ് കീപ്പറായി എത്താൻ സാധ്യതയില്ലെങ്കിലും, രണ്ടാം വിക്കറ്റ് കീപ്പറായി അദ്ദേഹത്തെ പരിഗണിക്കാൻ സാധ്യതയുണ്ട്.
ബോർഡർ-ഗവാസ്കർ ട്രോഫി പോലുള്ള പ്രധാന ടൂർണമെന്റ് മുന്നിൽ നിൽക്കെ ആരെയാക്കും ടീമിൽ ഉൾപ്പെടുത്തുക എന്നത് ആകാംക്ഷയോടെ നോക്കിനിൽക്കുകയാണ് ആരാധകർ