Cricket | മുഷ്ഫീഖുര്‍ റഹീമിന്റെ സെഞ്ചുറി ബലത്തിൽ പാകിസ്ഥാനെതിരെ ബംഗ്ലാദേശ് മികച്ച ലീഡ്
ആദ്യ ഇന്നിംഗ്സ് പാക്കിസ്ഥാൻ 448 റൺസിന് ഡിക്ലയർ ചെയ്തിരുന്നു
റാവൽപിണ്ടി: (KVARTHA) മുഷ്ഫീഖുര്‍ റഹീമിന്റെ സെഞ്ചുറി ബലത്തിൽ പാകിസ്ഥാനെതിരെ ബംഗ്ലാദേശ് മികച്ച ലീഡിലേക്ക്.
അവസാനം വിവരം ലഭിക്കുമ്പോൾ പാകിസ്താൻ സ്കോർ ചെയ്ത 448 റൺസിന് മറുപടിയായി ബംഗ്ലാദേശ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 557 റൺസ് നേടിയിരിക്കുന്നു.
മത്സരത്തിൽ സെഞ്ചുറി നേടിയ മുഷ്ഫീഖുർ റഹീം (191) ബംഗ്ലാദേശ് ക്രിക്കറ്റിൽ ഒരു പുതു ചരിത്രം കുറിച്ചിരിക്കുകയാണ്. വിദേശ മണ്ണിൽ ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ സെഞ്ചുരികൾ നേടിയ ബാറ്റർ എന്ന നേട്ടം മുഷ്ഫീഖുർ സ്വന്തമാക്കി. കൂടാതെ, രാജ്യാന്തര ക്രിക്കറ്റിൽ 15000 റൺസ് പൂർത്തിയാക്കിയ രണ്ടാമത്തെ ബംഗ്ലാദേശി ബാറ്ററും മുഷ്ഫീഖുർ ആയി.
മുഷ്ഫീഖുർ റഹീം 191 റൺസും ലിറ്റൺ ദാസ് 56 റൺസും നേടി ബംഗ്ലാദേശി ഇന്നിംഗ്സിന് ശക്തി പകർന്നു. പാകിസ്താനുവേണ്ടി നസീം ഷാ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.