Controversy| ജോ റൂട്ടിനെ സച്ചിന്റെ റെക്കോർഡ് തകർക്കാൻ ബിസിസിഐ അനുവദിക്കില്ലെന്ന് മൈക്കൽ വോൺ
15921 റൺസുമായി സച്ചിൻ ഈ റെക്കോർഡിൽ നിലകൊള്ളുമ്പോൾ, ജോ റൂട്ട് 12377 റൺസുമായി പിന്നാലെയുണ്ട്.
ലണ്ടൻ: (KVARTHA) ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ എന്ന നിലയിൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർക്കാൻ ഇംഗ്ലണ്ട് താരം ജോ റൂട്ടിന് സാധിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.
15921 റൺസുമായി സച്ചിൻ ഈ റെക്കോർഡിൽ നിലകൊള്ളുമ്പോൾ, ജോ റൂട്ട് 12377 റൺസുമായി പിന്നാലെയുണ്ട്.
സച്ചിന്റെ റെക്കോർഡ് മറികടക്കാൻ റൂട്ടിന് ഇനി 3544 റൺസ് വേണം. റൂട്ടിന്റെ പ്രകടനം വച്ച് നോക്കുമ്പോൾ അദ്ദേഹത്തിന് ഈ റെക്കോർഡ് തകർക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
മുൻ ഇംഗ്ലണ്ട് നായകനായ മൈക്കൽ വോൺ ഒരു സ്വകാര്യ പോഡ്കാസ്റ്റിൽ സംസാരിക്കവെ പറഞ്ഞത് ഇങ്ങനെ:
സച്ചിനെ ജോ റൂട്ട് മറികടക്കുകയാണെങ്കിൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ അതിലും മികച്ചൊരു കാര്യം നടക്കാനില്ല. റൂട്ട് ഇപ്പോൾ സച്ചിന് 3500 റൺസ് മാത്രം പിന്നിലാണ്. പുറംവേദനയൊന്നും താരത്തെ അലട്ടിയില്ലെങ്കിൽ ഇനിയും ഒരു മൂന്ന് വർഷത്തിൽ കൂടുതൽ കളിക്കാനാവും.
കൂടാതെ ക്യാപ്റ്റനല്ലാത്തതിനാൽ തന്‍റെ ബാറ്റിംഗില്‍ മാത്രം ശ്രദ്ധിക്കാനും താരത്തിന് കഴിയുന്നുണ്ട്. എന്നാൽ ബിസിസിഐ ഒരിക്കലും സച്ചിന്റെ റെക്കോർഡ് ഒരു ഇംഗ്ലണ്ട് താരം തകർക്കണമെന്ന് ആഗ്രഹിക്കുന്നില്ല. റൺവേട്ടയുടെ തലപ്പത്ത് ഒരു ഇന്ത്യക്കാരൻ തന്നെ ഇരിക്കണമെന്നാണ് അവരുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എത്രമാത്രം റൺസ് നേടാൻ റൂട്ടിന് കഴിയുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും അടുത്ത ആഷസ് പരമ്പരയ്ക്ക് ശേഷമേ ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തമാകൂ എന്നും മുൻ ഓസീസ് താരമായ ആദം ഗിൽക്രിസ്റ്റ് പ്രതികരിച്ചു.