Cricket | ഐ സി സി ടെസ്റ്റ് റാങ്കിങ്ങിൽ ജോ റൂട്ട് ഒന്നാം സ്ഥാനത്ത്


ദുബൈ: (KVARTHA) ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ വില്യംസനെ മറികടന്ന് ജോ റൂട്ട് ഒന്നാം സ്ഥാനത്തെത്തി.
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തെ തുടർന്നാണ് ഇംഗ്ലണ്ട് താരം വില്യംസണെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത്. ഇത് റൂട്ടിന്റെ കരിയറിലെ ഒമ്പതാമത്തെ ഒന്നാം സ്ഥാനമാണ്.
വിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ 87 റൺസ് നേടിയ റൂട്ട് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മൂന്ന് സീസണുകളിലും 1000 റൺസ് തികച്ച ആദ്യ ബാറ്ററെന്ന റെക്കോർഡും സ്വന്തമാക്കി. 872 റേറ്റിംഗ് പോയൻറുള്ള റൂട്ടിന് പിന്നിലായി 859 പോയൻറുള്ള വില്യംസൺ രണ്ടാം സ്ഥാനത്തുണ്ട്. പാക് നായകൻ ബാബർ അസം മൂന്നാമതാണ്.
ഇന്ത്യൻ താരങ്ങളിൽ ക്യാപ്റ്റൻ രോഹിത് ശർമ ആറാം സ്ഥാനത്തും, യശസ്വി ജയ്സ്വാൾ എട്ടാമതും, വിരാട് കോലി പത്താമതുമാണ്. ശുഭ്മാൻ ഗില്‍ പത്തൊമ്പതാം സ്ഥാനത്താണ്.
ടെസ്റ്റ് ബൗളിംഗ് റാങ്കിങ്ങിൽ ഇന്ത്യയുടെ ആർ അശ്വിൻ ഒന്നാം സ്ഥാനത്തും ജസ്പ്രീത് ബുമ്ര രണ്ടാമതുമാണ്. രവീന്ദ്ര ജഡേജ ഏഴാമതും കുൽദീപ് യാദവ് പതിമൂന്നാമതുമാണ്. ഓൾ റൗണ്ടർമാരിടെ റാങ്കിംഗിൽ ജഡേജ ഒന്നാമതും അശ്വിൻ രണ്ടാമതുമാണ്. അക്സർ പട്ടേൽ അഞ്ചാം സ്ഥാനത്തുണ്ട്. ടെസ്റ്റ് ടീം റാങ്കിംഗിൽ ഓസ്ട്രേലിയ ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്.