Duleep Trophy | ദുലീപ് ട്രോഫിയിൽ നിന്ന് ജഡേജയെ ഒഴിവാക്കി; കാരണം വ്യക്തമാക്കാതെ ബിസിസിഐ


ADVERTISEMENT
ജഡേജയ്ക്കൊപ്പം, ഇന്ത്യൻ പേസർമാരായ മുഹമ്മദ് സിറാജും ഉമ്രാൻ മാലിക്കും ദുലീപ് ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കിട്ടുണ്ട്.
മുബൈ: (KVARTHA) അടുത്ത മാസം ആരംഭിക്കുന്ന ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ നിന്ന് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ഒഴിവാക്കി.
ബിസിസിഐ (Board of Control for Cricket in India) തീരുമാനത്തിന് കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും, വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകൾ കണക്കിലെടുത്ത് ജഡേജയ്ക്ക് വിശ്രമം നൽകിയതാകാം എന്നാണ് സൂചന.

ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച ജഡേജ ഇപ്പോൾ ഏകദിനം, ടെസ്റ്റ് എന്നീ ഫോർമാറ്റുകളിൽ മാത്രമാണ് കളിക്കുന്നത്. അക്സർ പട്ടേൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ സ്ഥിരം സാന്നിധ്യമായതോടെ, ഏകദിന ടീമിൽ ജഡേജയ്ക്ക് ഇടം കിട്ടാനുള്ള സാധ്യത കുറവാണ്.
ജഡേജയ്ക്കൊപ്പം, ഇന്ത്യൻ പേസർമാരായ മുഹമ്മദ് സിറാജും ഉമ്രാൻ മാലിക്കും ദുലീപ് ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കിട്ടുണ്ട്. അസുഖം കാരണമാണ് ഇവരെ ഒഴിവാക്കിയത്. സിറാജിന് പകരം നവദീപ് സെയ്നിയേയും, ഉമ്രാൻ മാലിക്കിന് പകരം ഗൗരവ് യാദവിനെയും ഉൾപ്പെടുത്തി.
സെപ്റ്റംബർ അഞ്ചിനാണ് ദുലീപ് ട്രോഫി ആരംഭിക്കുന്നത്. അടുത്ത മാസം 19ന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലേക്കുള്ള ടീം തെരഞ്ഞെടുപ്പിൽ ദുലീപ് ട്രോഫിയിലെ പ്രകടനം നിർണായകമാകും. രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവർക്കെല്ലാം ദുലീപ് ട്രോഫിയിൽ വിശ്രമം നൽകിട്ടുണ്ട്.