Cricket | ഇന്ത്യ-ശ്രീലങ്ക ടി20: ലങ്കൻ ക്യാമ്പിൽ പരുക്ക് ആശങ്കയാവുന്നു; സൂപ്പര്‍ താരം പുറത്ത്


ഇന്ത്യ - ശ്രീലങ്ക പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങളാണ് ഉള്ളത്.
കാന്‍ഡി: (KVARTHA) ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പര തുടങ്ങാൻ ഇരിക്കെ ശ്രീലങ്കക്ക് തിരിച്ചടി. പേസര്‍ നുവാൻ തുഷാരയുടെ പരിക്കാണ് ലങ്കൻ ക്യാമ്പിൽ ആശങ്ക സൃഷ്ഠിച്ചിരിക്കുന്നത്. പരിക്കേറ്റ താരം പുറത്തായി.
ദിവസങ്ങൾക്ക് മുൻപ് മറ്റൊരു പേസറായ ദുഷ്മന്ത ചമീരയും പരിക്കേറ്റ് പുറത്തായിരുന്നു. ഫീല്‍ഡിംഗ് പരിശീലനത്തിനിടെ ഇടതു തള്ളവിരലിന് പരിക്കേറ്റതോടെയാണ് താരം പുറത്തായത്. പകരക്കാരനായി ദില്‍ഷന്‍ മധുഷങ്കയെ ശ്രീലങ്ക ടീമില്‍ ഉള്‍പ്പെടുത്തി.
മികച്ച ഫോമിലായിരുന്ന തുഷാരയുടെ അസാന്നിധ്യം ടി20 പരമ്പരയില്‍ ശ്രീലങ്കക്ക് കനത്ത തിരിച്ചടിയാണ്. പരിക്കേറ്റ് പുറത്തായ ദുഷ്മന്ത ചമീരക്ക് പകരം അഷിത ഫെര്‍ണാണ്ടോയെ ലങ്ക ടി20 ടീമിലുള്‍പ്പെടുത്തി. ഇന്ത്യ - ശ്രീലങ്ക പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങളാണ് ഉള്ളത്. ടി20 പരമ്പരക്കുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇരു ടീമും കളിക്കും.