Announcement | ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു; ഇന്ത്യക്കായി അരങ്ങേറ്റത്തിനൊരുങ്ങി യഷ് ദയാൽ
സെപ്റ്റംബർ 19ന് ചെന്നൈയിൽ ആരംഭിക്കുന്ന ഈ പരമ്പരയിൽ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിക്കുന്നത്.
മുംബൈ: (KVARTHA) ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. ദുലീപ് ട്രോഫിയിൽ തിളങ്ങിയ യുവ താരം യാഷ് ദയാൽ ആദ്യമായി ഇന്ത്യൻ ടീമിൽ ഇടം നേടി. അതേസമയം, വാഹനാപകടത്തിൽ നിന്ന് മുക്തനായ ഋഷഭ് പന്ത് ടീമിലേക്ക് തിരിച്ചെത്തി.
ഇന്ത്യൻ ടീമിൽ രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, കെ.എൽ. രാഹുൽ, യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത്, ധ്രുവ് ജുറേൽ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, അകാശ്‌ദീപ്, ജസ്പ്രീത് ബുമ്ര, യഷ് ദയാൽ എന്നിവരാണ് ഉൾപ്പെടുന്നത്.
സെപ്റ്റംബർ 19ന് ചെന്നൈയിൽ ആരംഭിക്കുന്ന ഈ പരമ്പരയിൽ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിക്കുന്നത്.