IND vs BAN | സെഞ്ചൂറിയൻ! ആറാം ശതകവുമായി അശ്വിന്‍; മികച്ച പിന്തുണയുമായി ജഡേജ; ആദ്യ ദിനം കളി അവസാനിപ്പിച്ചു
● ബംഗ്ലാദേശ് താരം ഹസന്‍ മഹ്മൂദിന് നാല് വിക്കറ്റ് നേടി.
● 108 പന്തിൽ നിന്നായിരുന്നു താരത്തിന്റെ സെഞ്ചുറി പിറന്നത്.
ചെന്നൈ: (KVARTHA) ആറാം സെഞ്ചുറിയുമായി അശ്വിന്‍. ബംഗ്ലാദേശിനെതിരെ ഒന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്‌കോറിയിലേക്ക്.
അശ്വിന് മികച്ച പിന്തുണയുമായി ജഡേജ. 108 പന്തിൽ നിന്നായിരുന്നു താരത്തിന്റെ സെഞ്ചുറി പിറന്നത്. ഇന്ത്യ 339ന് ആറ് വിക്കറ്റ് നഷ്ട്ടം എന്ന നിലയിൽ ആദ്യ ദിനം കളി അവസാനിപ്പിച്ചു. ക്രീസില്‍ 117 പന്തിൽ 86 റൺസുമായി ജഡേജയും 112 പന്തിൽ 102 റൺസുമായി അശ്വിനുമുണ്ട്.
ഒരു സമയത്ത് 34 റൺസിന് മൂന്ന് എന്ന നിലയിൽ പരുങ്ങുകയായിരുന്നു ഇന്ത്യ. പിന്നീട് ചേർന്ന ജയ്‌സ്വാൾ-പന്ത് കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് 62 റൺസിന്റെ കൂട്ടുക്കെട്ട് ഉണ്ടാക്കി. ഇന്ത്യയെ പ്രതിരോധത്തിൽ നിന്ന് തിരിക്കെ കൊണ്ടുവന്നു. പന്ത് മടങ്ങുമ്പോൾ ഇന്ത്യ 94ന് നാല് എന്ന അവസ്ഥായിലായി. ശേഷം രാഹുലുമായി 48 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ജയ്‌സ്വാൾ (56) മടങ്ങി.
തൊട്ട് അടുത്ത ഓവറിൽ രാഹുലും മടങ്ങി. നഹിദ് റാണയുടെ പന്തിൽ ഷദ്മാന്‍ ഇസ്ലാമിന് ക്യാച്ച് നൽകിയാണ് ജയ്‌സ്വാൾ കൂടാരം കയറിയത്. ഒമ്പത് ഫോർ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. മെഹിദി ഹസന്‍ മിറാസ് പന്തിൽ സക്കീര്‍ ഹസന്റെ സുന്ദരമായ ഒരു ക്യാച്ചിലൂടെയാണ് രാഹുലിനെ പുറത്താക്കിയത്. പിന്നീട് വന്ന രവീന്ദ്ര ജഡേജ-രവിചന്ദ്രന്‍ അശ്വിൻ സഖ്യം ഇന്ത്യയെ തോളിലേറ്റി. ഇതിനിടയിൽ അശ്വിൻ തന്റെ ശതകം പൂർത്തിയാക്കി. ഇരുവരും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ നയിച്ചു.
രോഹിത് ശർമ (6), ശുഭ്മാൻ ഗിൽ (0), വിരാട് കോഹ്‌ലി (6), ഋഷഭ് പന്ത്(39) കെ എല്‍ രാഹുല്‍ (16), ജയ്‌സ്വാൾ (56) എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ട്മായത്.
ഹസന്‍ മഹ്മൂദിന് നാല് വിക്കറ്റും നഹിദ് റാണയിക്കും മെഹിദി ഹസന്‍ മിറാസിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
#INDvBAN, #TestCricket, #Chennai, #Toss, #TeamIndia, #Bangladesh