Schedule | ഇംഗ്ലണ്ടിൽ ടെസ്റ്റ് കളിക്കാൻ ഇന്ത്യ; പരമ്പരയുടെ മത്സരക്രമം പ്രഖ്യാപിച്ചു
കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 4-1ന് വിജയിച്ചിരുന്നു.
മുബൈ: (KVARTHA) ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്ത വർഷം ഇംഗ്ലണ്ടിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുകയാണ്. ഓസ്ട്രേലിയയിലെ പര്യടനത്തിന് ശേഷമാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെടുക. ജൂൺ 20 മുതൽ ആഗസ്റ്റ് നാല് വരെയാണ് ടെസ്റ്റ് പരമ്പര നടക്കുക.
ബിസിസിഐ ഇതിനോടകം തന്നെ പരമ്പരയുടെ മത്സരക്രമം പ്രഖ്യാപിച്ചിട്ടുണ്ട്. ഹെഡിങ്‌ലി, എഡ്ജ്ബാസ്റ്റൺ, ലോർഡ്സ്, മാഞ്ചസ്റ്റർ, ഓവൽ എന്നീ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
ജൂണ്‍ 20 മുതല്‍ 24 വരെ ഹെഡിങ്‌ലിൽ ആദ്യ ടെസ്റ്റ് കളിക്കും. രണ്ടാം ടെസ്റ്റ് ജൂലൈ രണ്ട് മുതല്‍ ആറ് വരെ എഡ്ജ്ബാസ്റ്റണിലും മൂന്നാം ടെസ്റ്റിന് ജൂലൈ 10 മുതല്‍ 14വരെ ലോര്‍ഡ്സിലും നടക്കും. ജൂലൈ 23 മുതല്‍ 27 വരെ മാഞ്ചസ്റ്ററില്‍ നാലാം ടെസ്റ്റും ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാലു വരെ ഓവലില്‍ അവസാനത്തെയും അഞ്ചാം ടെസ്റ്റും നടക്കും.
കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 4-1ന് വിജയിച്ചിരുന്നു. ഈ വർഷം നവംബറിൽ ഓസ്ട്രേലിയയിലും ഇന്ത്യ അഞ്ച് ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നുണ്ട്. അടുത്ത വർഷം ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യ യോഗ്യത നേടിയാൽ, ഈ പരമ്പരയ്ക്ക് ശേഷമായിരിക്കും ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പര.
ഇന്ത്യ ബംഗ്ലാദേശിനെയും ന്യൂസിലൻഡിനെയും തോൽപ്പിച്ചാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താൻ സാധ്യതയുണ്ട്. ഓസ്ട്രേലിയയ്‌ക്കെതിരെ സമ്പൂർണ്ണ തോൽവി വഴങ്ങാതിരിക്കുകയും വേണം.