Chennai Test | ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ്; മികച്ച കൂട്ടുകെട്ടുമായി ഗില്ലും പന്തും ക്രീസിൽ
● ഇന്ത്യയുടെ ലീഡ് 432 റൺസായി ഉയർന്നു.
● ശുഭ്മാൻ ഗില്ലും ഋഷഭ് പന്തും അർധശതകം നേടി.
ചെന്നൈ: (KVARTHA) ഇന്ത്യ- ബംഗ്ലാദേശ് ഒന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്. മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 205 റൺസിന് മൂന്ന് എന്ന നിലയിലാണ്. ഇന്ത്യയുടെ ലീഡ് 432 റൺസായി ഉയർന്നു.
ശുഭ്മാൻ ഗില്ലും ഋഷഭ് പന്തും ഇന്ത്യക്കായി മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി. ഗില്ലും പന്തും തങ്ങളുടെ അർധസെഞ്ചുറികൾ നേടിയിട്ടുണ്ട്. ഗിൽ 137 പന്തിൽ 86 റൺസും പന്ത് 108 പന്തിൽ 82 റൺസുമായി ക്രീസിലുണ്ട്.
രണ്ടാം ദിനം യശസ്വി ജയ്‌സ്വാൾ (10), രോഹിത് ശർമ (5), വിരാട് കോഹ്‌ലി (17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
നേരത്തെ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യൻ ബൗളർമാർ പിടിമുറുക്കിയപ്പോൾ ബംഗ്ലാദേശ് 149ന് പുറത്തായിരുന്നു. ജസ്പ്രീത് ബുംറയ്ക്ക് നാല് വിക്കറ്റ് ലഭിച്ചു. ആകാശ് ദീപ്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
#IndiaVsBangladesh, #TestCricket, #ChennaiTest, #IndianCricketTeam, #BangladeshCricketTeam, #ShubmanGill, #RishabhPant, #Cricket