India vs Bangladesh | ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച: നായകന് പിന്നാലെ ഗില്ലും കോഹ്‌ലിയും മടങ്ങി
● ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
● യശസ്വി ജയ്‌സ്വാളും ഋഷഭ് പന്തും ക്രീസിലുണ്ട്.
ചെന്നൈ: (KVARTHA) ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിൽ നായകന് പിന്നാലെ ഗില്ലും കോഹ്‌ലിയും പുറത്ത്. ഹസൻ മഹമൂദിന്റെ പന്തിൽ നജ്മുൽ ഹൊസൈൻ ഷാൻ്റോയ്ക്ക് ക്യാച്ച് നൽകിയാണ് രോഹിത് പുറത്തായത്. ആറ് റൺസ് ആയിരുന്നു രോഹിത്തിന്റെ സമ്പാദ്യം.
പൂജ്യനായി മടങ്ങിയ ഗിലിനെ ഹസൻ മഹ്മൂദ് ലിറ്റൺ ദാസിന്റെ കൈയിലെത്തിക്കുകയായിരുന്നു. ആറ് റൺസ് എടുത്ത് വിരാട് കോഹ്‌ലിയുടെ വിക്കറ്റും ഹസൻ മഹ്മൂദിനായിരുന്നു. ആറ് റൺസ് മാത്രം നൽകിക്കൊണ്ടാണ് താരം മൂന്ന് വിക്കറ്റും സ്വന്തമാക്കിയത്.
അവസാന വിവരം ലഭിക്കുമ്പോൾ 17 റൺസുമായി യശസ്വി ജയ്‌സ്വാളും റൺസ് ഒന്നും നേടാതെ ഋഷഭ് പന്തും ക്രീസിലുണ്ട്.
ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു ബംഗാൾ നായകൻ നജ്മുൽ ഹൊസൈൻ ഷാൻ്റോ. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നി ഫാസ്റ്റ് ബൗളിംഗ് ആക്രമണമാണ് ഇന്ത്യ തിരഞ്ഞെടുത്തതെന്ന് രോഹിത് ശർമ്മ പറഞ്ഞു. രണ്ട് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് കളിക്കുക.
2013 മുതൽ നാട്ടിൽ തുടർച്ചയായി 17 ടെസ്റ്റ് പരമ്പരകൾ നേടിയ ഇന്ത്യ ഈ കാലയളവിൽ ആതിഥേയത്വം വഹിച്ച നാല് ടെസ്റ്റുകളിൽ മാത്രമാണ് തോറ്റത്. മാത്രമല്ല, ഇന്ത്യക്കെതിരെ ഒരു ടെസ്റ്റ് മത്സരവും ബംഗ്ലാദേശ് ജയിച്ചിട്ടില്ല. രണ്ട് അയൽക്കാർ തമ്മിൽ കളിച്ച 13 ടെസ്റ്റുകളിൽ 11 എണ്ണം ഇന്ത്യ വിജയിക്കുകയും രണ്ട് മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയും ചെയ്തു.
ഇന്ത്യ ഇലവൻ: രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.
#INDvBAN, #TestCricket, #Chennai, #Toss, #TeamIndia, #Bangladesh