Squad | ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റിലെ സാധ്യത ഇലവന്‍ ഏങ്ങനെ? വിക്കറ്റ് കീപ്പറായി ആരിറങ്ങും?
● ആദ്യ ടെസ്റ്റ് ചെന്നൈയിൽ 19ന് നടക്കും.
● സീനിയർ താരങ്ങൾ തിരിച്ചെത്തി.
ചെന്നൈ: (KVARTHA) ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരിന്നു. രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര തുടങ്ങിയ സീനിയർ താരങ്ങളെല്ലാം ടീമിൽ തിരിച്ചെത്തിയിരിക്കുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിഷഭ് പന്ത് ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയതും പരിക്ക് മാറി കെ എൽ രാഹുൽ ടീമിലെത്തിയതുമാണ് പ്രധാന മാറ്റങ്ങൾ.
ഇനി ആരാധകർക്ക് അറിയേണ്ടത് ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ കുറിച്ചാണ്. ഓപ്പണിംഗിൽ രോഹിത്തും യശസ്വി ജയ്‌സ്വാളും എത്തുമെന്ന് ഉറപ്പാണ്. മധ്യനിരയിൽ ശുഭ്മാൻ ഗിൽ, വിരാട് കോലി എന്നിവർ ഉണ്ടാകും. എന്നാൽ മധ്യനിരയിൽ സർഫറാസ് ഖാനും കെ എൽ രാഹുലും തമ്മിലാണ് മത്സരം. രാഹുൽ ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നതിനാൽ അദ്ദേഹത്തിന് കൂടുതൽ സാധ്യതയുണ്ട്.
വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് മടങ്ങിയെത്തും. സ്പിന്നർമാരായി രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നിവർ ഉണ്ടാകും. ചെന്നൈ പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് മൂന്നാമത്തെ സ്പിന്നറായി കുൽദീപ് യാദവോ അക്സർ പട്ടേലോ എന്നിവരിൽ ഒരാളെ തിരഞ്ഞെടുക്കും. അക്സർ പട്ടേലിന്റെ ബാറ്റിംഗ് കഴിവ് കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തിന് കൂടുതൽ സാധ്യതയുണ്ട്.
#IndiaCricket #BangladeshTestSeries #TeamIndia #CricketSquad #TestMatch