IND vs BAN | ഒന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിലേക്ക്; 100 റൺസ് കൂട്ടുകെട്ടുമായി ജഡേജ-അശ്വിൻ സഖ്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ബംഗ്ലാദേശ് താരം ഹസന്‍ മഹ്മൂദിന് നാല് വിക്കറ്റ് നേടി.
● ജയ്‌സ്വാൾ 56 റൺസ് എടുത്ത് മടങ്ങി.
ചെന്നൈ: (KVARTHA) ബംഗ്ലാദേശിനെതിരെ ഒന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിലേക്ക് നീങ്ങുന്നു. 100 റൺസ് കൂട്ടുകെട്ടുമായി ജഡേജ-അശ്വിൻ സഖ്യം.
ഒരു സമയത്ത് 34 റൺസിന് മൂന്ന് എന്ന നിലയിൽ പരുങ്ങുകയായിരുന്നു ഇന്ത്യ. പിന്നീട് ചേർന്ന ജയ്‌സ്വാൾ-പന്ത് കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് 62 റൺസിന്റെ കൂട്ടുക്കെട്ട് ഉണ്ടാക്കി. ഇന്ത്യയെ പ്രതിരോധത്തിൽ നിന്ന് തിരിക്കെ കൊണ്ടുവന്നു. പന്ത് മടങ്ങിയതോടെ ഇന്ത്യ 94ന് നാല് എന്ന അവസ്ഥായിലായി. ശേഷം രാഹുലുമായി 48 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ജയ്‌സ്വാൾ (56) മടങ്ങി.
തൊട്ട് അടുത്ത ഓവറിൽ രാഹുലും മടങ്ങി. നഹിദ് റാണയുടെ പന്തിൽ ഷദ്മാന്‍ ഇസ്ലാമിന് ക്യാച്ച് നൽകിയാണ് ജയ്‌സ്വാൾ കൂടാരം കയറിയത്. ഒമ്പത് ഫോർ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. മെഹിദി ഹസന്‍ മിറാസ് പന്തിൽ സക്കീര്‍ ഹസന്റെ സുന്ദരമായ ഒരു ക്യാച്ചിലൂടെയാണ് രാഹുലിനെ പുറത്താക്കിയത്. പിന്നീട് വന്ന രവീന്ദ്ര ജഡേജ-രവിചന്ദ്രന്‍ അശ്വിൻ സഖ്യം ഇന്ത്യയെ തോളിലേറ്റി. ഇതിനിടയിൽ അശ്വിൻ തന്റെ അർധശതകം പൂർത്തിയാക്കി. ഇരുവരും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ നയിക്കുകയാണ്.
രോഹിത് ശർമ (6), ശുഭ്മാൻ ഗിൽ (0), വിരാട് കോഹ്‌ലി (6), ഋഷഭ് പന്ത്(39) കെ എല്‍ രാഹുല്‍ (16), ജയ്‌സ്വാൾ (56) എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ട്മായത്.
ഹസന്‍ മഹ്മൂദിന് നാല് വിക്കറ്റും നഹിദ് റാണയിക്കും മെഹിദി ഹസന്‍ മിറാസിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു ബംഗാൾ നായകൻ നജ്മുൽ ഹൊസൈൻ ഷാൻ്റോ. നായകന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു പിന്നീട് കണ്ടത്. ഇന്ത്യയുടെ മുൻനിര തകർന്നു. എന്നാൽ പിന്നീട് വന്ന ഋഷഭ് പന്തിനെയും കൂട്ടുപിടിച്ച് യശസ്വി ജയ്‌സ്വാൾ സ്കോർ ബോർഡ് ചലിപ്പിച്ചു. ഇതിനിടയിൽ പന്തിന്റെ ഒരു ക്യാച്ച് ശാകീബ് നഷ്ടപ്പെടുത്തുകയും ചെയ്തു.
രണ്ട് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് കളിക്കുക. 2013 മുതൽ നാട്ടിൽ തുടർച്ചയായി 17 ടെസ്റ്റ് പരമ്പരകൾ നേടിയ ഇന്ത്യ ഈ കാലയളവിൽ ആതിഥേയത്വം വഹിച്ച നാല് ടെസ്റ്റുകളിൽ മാത്രമാണ് തോറ്റത്. മാത്രമല്ല, ഇന്ത്യക്കെതിരെ ഒരു ടെസ്റ്റ് മത്സരവും ബംഗ്ലാദേശ് ജയിച്ചിട്ടില്ല. രണ്ട് അയൽക്കാർ തമ്മിൽ കളിച്ച 13 ടെസ്റ്റുകളിൽ 11 എണ്ണം ഇന്ത്യ വിജയിക്കുകയും രണ്ട് മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയും ചെയ്തു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.
ബംഗ്ലാദേശ്: ഷദ്മാന്‍ ഇസ്ലാം, സക്കീര്‍ ഹസന്‍, നജ്മുല്‍ ഹുസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മോമിനുല്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മെഹിദി ഹസന്‍ മിറാസ്, തസ്‌കിന്‍ അഹമ്മദ്, ഹസന്‍ മഹ്മൂദ്, നഹിദ് റാണ.
#INDvBAN, #TestCricket, #Chennai, #Toss, #TeamIndia, #Bangladesh
